സ്​ത്രീയും മകനും തനിച്ച്​ താമസിക്കുന്ന വീട്ടിൽ കയറി ആക്രമണം

പുതിയങ്ങാടി: സ്​ത്രീയും മകനും തനിച്ച്​ താമസിക്കുന്ന വീട്ടിൽ കയറി ആക്രമണം. വെസ്​റ്റ്​ഹിൽ എടക്കാട്​ റോഡിൽ നേതാജി നഗറിന്​ സമീപം സ്​ത്രീയും മകനും തനിച്ച്​ താമസിക്കുന്ന വീട്ടിൽ കയറിയാണ്​ ഒരു സംഘം യുവാക്കൾ അതിക്രമം കാണിച്ചത്​.

തിങ്കളാഴ്​ച രാത്രി എ​ട്ടോടെയാണ്​ സംഭവം. ആക്രമണത്തിനിരയായ കുടുംബത്തി​െൻറ കരച്ചിൽ കേട്ട്​ ഓടിയെത്തു​േമ്പാഴേക്കും സംഘം സ്​ഥലം വിട്ടിരുന്നു. അടുത്തിടെ പൊലീസ്​ പിടിയിലായി ജയിലിൽനിന്നിറങ്ങിയ യുവാവുൾപ്പെടെയാണ്​ അക്രമം നടത്തിയ​തത്രേ.

എലത്തൂർ പൊലീസ്​ സ്​ഥലത്തെത്തി പ്രതികൾക്കെതിരെ അന്വേഷണം നടത്തി.

Tags:    
News Summary - Woman and son attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.