കോഴിക്കോട്: ഒാട്ടിസം ദിനാചരണത്തിെൻറ ഭാഗമായി കടപ്പുറത്ത് ഭിന്നശേഷിക്കാരുടെ പട്ടംപറത്തൽ. നൂറോളം കുട്ടികളാണ് ഒത്തുകൂടിയത്. ഹ്യുമാനിറ്റി ചാരിറ്റബ്ൾ ട്രസ്റ്റിെൻറയും സി.ആർ.സി, സി.ഡി.എം.ആർ.പി നാഷനൽ ട്രസ്റ്റ് കോഴിക്കോട് എൽ.എൽ.സിയുടെയും സംയുക്താഭിമുഖ്യത്തിൽ വൺ ഇന്ത്യ കൈറ്റ് ടീമുമായി സഹകരിച്ചായിരുന്നു പരിപാടി.
ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ.എം. സിറാജ് അധ്യക്ഷത വഹിച്ചു. കൈറ്റ് ഫെസ്റ്റിവൽ ഇന്നും നടക്കും. രാവിലെ നടന്ന ഓട്ടിസം സെമിനാറിൽ പി. സിക്കന്ദർ അധ്യക്ഷത വഹിച്ചു. ഡോ. റോഷൻ ബിജ്ലി ഉദ്ഘാടനം ചെയ്തു. വി.എം. ഉമ്മർ, പ്രഭാകരൻ, പ്രഫ. കെ. കോയട്ടി, പി.വി. ഗോപിരാജ്, ഡോ. സൗമ്യ സുകുമാരൻ, കെ.പി. ശിവദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.