മലപ്പുറം: കലക്ടറേറ്റില്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ജനുവരി ഒന്ന് മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കും. 2023 മാര്‍ച്ച് 31നകം എല്ലാ സര്‍ക്കാര്‍ ഓഫിസിലും ബയോമെട്രിക് സംവിധാനം നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായാണ് ആദ്യഘട്ടത്തില്‍ കലക്ടറേറ്റ് ജീവനക്കാര്‍ക്ക് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. കോവിഡിന് മുമ്പ് പഞ്ചിങ് നിലവിലുണ്ടായിരുന്നെങ്കിലും ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല.
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ജീവനക്കാരുടെ ഹാജറും ശമ്പളവുമായി ബന്ധിപ്പിക്കും. പഞ്ചിങ് നടപ്പാക്കുന്നതിന് മുന്നോടിയായി ജീവനക്കാരുടെ ആധാര്‍ അധിഷ്ഠിത േഡറ്റബേസ് തയാറാക്കും. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി) വഴിയാണ് േഡറ്റബേസ് തയാറാക്കുന്നത്. പഞ്ചിങ് കണക്ടിവിറ്റി, പഞ്ചിങ് കാര്‍ഡ് എന്നിവ കെല്‍ട്രോണും സജ്ജീകരിക്കും.
https://kllrdtvc.attendance.gov.in/ ലിങ്ക് വഴി കലക്ടറേറ്റ് ജീവനക്കാര്‍ ഹാജര്‍ േഡറ്റബേസിനായി യൂസര്‍ രജിസ്ട്രേഷന് നടത്തണം. നിലവില്‍ സംസ്ഥാനത്ത് പാലക്കാട്, കാസർകോട് ജില്ലകളില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഹാജര്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി കലക്ടറേറ്റില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്കി. േഡറ്റബേസില് പേരും മറ്റു വിവരങ്ങളും ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യുന്നതിലായിരുന്നു പരിശീലനം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തിന് എന്‍.ഐ.സി ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ പി. പവനന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.