ആലിപ്പറമ്പ്: ആലിപ്പറമ്പ് പഞ്ചായത്തിൽ കോൺഗ്രസിന് സംഭവിച്ച കനത്ത തോൽവി മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ രാജിയിൽ കലാശിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് തുടരുന്ന നിലപാടുകൾ ചൂണ്ടിക്കാട്ടി നാല് വൈസ് പ്രസിഡൻറുമാരും മൂന്ന് സെക്രട്ടറിമാരും രാജി നൽകി.
മണ്ഡലം വൈസ് പ്രസിഡൻറുമാരായ പി.ടി. ബഷീർ, വിജയൻ വളാംകുളം, എൻ.പി. ഹംസപ്പ, കെ.പി. ഷൗക്കത്തലി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. ദാമോദരൻ, അഫ്സർ ബാബു, കെ.പി. ചാമി എന്നിവരാണ് രാജി സമർപ്പിച്ചത്. ആലിപ്പറമ്പ് പഞ്ചായത്തിൽ 21 വാർഡിൽ 14 വാർഡിൽ വിജയിച്ച് യു.ഡി.എഫ് ഭരണം നിലനിർത്തിയപ്പോൾ ഒരു വാർഡിൽ മാത്രമാണ് കോൺഗ്രസ് അംഗം വിജയിച്ചത്.
ഒറ്റക്ക് ഭരിക്കാൻ ഭൂരിപക്ഷം നേടിയതോടെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ ലീഗ് ഏറ്റെടുത്തു. ഏഴ് വാർഡിലാണ് കോൺഗ്രസ് മത്സരിച്ചത്. മുൻവർഷം രണ്ട് വാർഡിൽ വിജയിച്ചിരുന്നു. വൈസ്പ്രസിഡൻറ് സ്ഥാനവും കിട്ടി. കനത്ത തോൽവി ഉണ്ടായിട്ടും ഇത് വസ്തുതാപരമായി പരിശോധിക്കുകയോ അവലോകനം നടത്തുകയോ ചെയ്തില്ലെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിയെ വേണ്ടവിധം നയിക്കാൻ മണ്ഡലം പ്രസിഡൻറ് തയാറായില്ലെന്നും ഡി.സി.സി പ്രസിഡൻറിന് നൽകിയ സംയുക്ത രാജിക്കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.