പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്ത് ഓഫിസിലെ കോൺഫറൻസ് ഹാളിന്റെ വാതിൽ പൂട്ട് കുത്തിത്തുറന്ന നിലയിൽ. വെള്ളിയാഴ്ച രാവിലെ ഓഫിസ് ജീവനക്കാരൻ ചെടികൾ നനക്കാൻ പഞ്ചായത്തിലെത്തിയപ്പോഴാണ് പൂട്ട് പൊട്ടിച്ച നിലയിൽ കണ്ടെത്തിയത്. ഓഫിസിന് അവധിയായതിനാൽ ഭരണസമിതി അംഗങ്ങളോ ജീവനക്കാരോ എത്തിയിരുന്നില്ല. വിവരമറിഞ്ഞയുടനെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത രാജു, പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ ഹമീദ് ലബ്ബ, സി. സത്യകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി. പൂക്കോട്ടുംപാടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പഞ്ചായത്ത് അങ്കണത്തിൽ ഇഫ്താർ സംഗമം കഴിഞ്ഞ് ഒമ്പതോടെയാണ് എല്ലാവരും പിരിഞ്ഞത്.
കോൺഫറൻസ് ഹാളിന്റെ വാതിലിന്റെ പൂട്ടുപൊട്ടിക്കാൻ സാധിക്കാത്തതിനാൽ ഓടാമ്പൽ തകർക്കുകയും ഡോർ ഹാൻഡിൽ പൊട്ടിച്ച നിലയിൽ താഴെ കിടക്കുകയുമാണ്.
എന്നാൽ, ഇതിനകത്ത് ഏതാനും ഫയലുകൾ മാത്രമാണുണ്ടായിരുന്നത്. പ്രഥമദൃഷ്ട്യാ ഒന്നും നഷ്ടപ്പെട്ടതായി കാണുന്നില്ല. പഞ്ചായത്ത് ഓഫിസിൽ മാത്രമല്ല പൂക്കോട്ടുംപാടം അങ്ങാടിയിലെ മറ്റൊരു സ്വകാര്യ സ്ഥാപനത്തിന്റെയും പൂട്ടും പൊട്ടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.