അരീക്കോട്: സഹപാഠിക്ക് വീടൊരുക്കാൻ സഞ്ചയികയിലെ മുഴുവൻ സമ്പാദ്യവും നൽകി കൊച്ചു മിടുക്കി. ഉഗ്രപുരം എസ്.എൻ.എം.എ എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മൗവ തമീനാണ് മാതൃകയായത്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് സ്നേഹ ഭവനം ഒരുങ്ങുന്നത്.
ഇതിനായി ഉപജില്ലയിലെ മുഴുവൻ സ്കൂൾ വിദ്യാർഥികളിൽനിന്നും തുക ശേഖരിക്കുന്നുണ്ട്. ഇതിലേക്കാണ് ഈ മിടുക്കി സമ്പാദ്യം മുഴുവൻ നൽകിയത്. തുക അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ മുഹമ്മദ് കോയ ഏറ്റുവാങ്ങി.
കുട്ടിയെ അഭിനന്ദിച്ച് സ്കൂൾ അധ്യാപകർ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. പാവണ്ണ നസറുദ്ദീൻ - സഫ നാസ്റിൻ ദമ്പതികളുടെ മകളാണ്. പി.ടി.എ പ്രസിഡന്റ് ബോസ് ചൂരപ്ര, പ്രധാനാധ്യാപിക വി. സുഹറാബി, സീനിയർ അസിസ്റ്റന്റ് കെ. സുലൈഖ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.