അരീക്കോട്: പി.എം.ജി.എസ്.വൈ പദ്ധതിയിൽ വയനാട് ലോക്സഭ മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 29.28 കോടി രൂപ അനുവദിച്ചു. പി.എം.ജി.എസ്.വൈ മൂന്നാം ഘട്ടത്തിെൻറ ഭാഗമായി 2021--22ലെ ബാച്ച് ഒന്നിൽ ഉൾപ്പെടുത്തിയാണ് എട്ട് റോഡുകളുടെ നവീകരണത്തിന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം തുക അനുവദിച്ചതെന്ന് രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് അറിയിച്ചു.
മലപ്പുറം ജില്ലയിലെ വണ്ടൂർ, കാളികാവ്, നിലമ്പൂർ, അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകളിലെ റോഡുകൾക്കും വയനാട് ജില്ലയിലെ കൽപ്പറ്റ, പനമരം ബ്ലോക്ക് പഞ്ചായത്തുകളിലെ റോഡുകൾക്കുമാണ് തുക വകയിരുത്തിയത്.
വണ്ടൂർ ബ്ലോക്കിലെ മേലേ കോഴിപ്പറമ്പ്-പൂളക്കൽ-പാലക്കോട്-കാരയിൽ റോഡിന് 4.60 കോടി, തിരുവാലി പഞ്ചായത്തുപടി-കുറുവൻ കോളനി-നിരന്നപറമ്പ്- പേലേപ്പുറം റോഡിന് 4.07 കോടി, കാളികാവ് ബ്ലോക്കിലെ അമ്പലപ്പടി- വലംപുറം-കൂറ്റൻപാറ റോഡിന് 2.36 കോടി, നിലമ്പൂർ ബ്ലോക്കിലെ ചാത്തമുണ്ട- ചീത്ത്കല്ല് ഗ്രാമം- കോടാലിപൊയിൽ കോളനി റോഡിന് 3.27 കോടി, അരീക്കോട് ബ്ലോക്കിലെ പത്തപ്പിരിയം-മാടശ്ശേരി-കോട്ടോല-തോടയം റോഡിന് 2.29 കോടി, വയനാട് ജില്ലയിലെ കൽപ്പറ്റ ബ്ലോക്കിലെ തെക്കുംതറ- കൊടുംകയം-പുതുക്കുടിക്കുന്ന്- വാവാട്-വെങ്ങപ്പള്ളി റോഡിന് 4.86 കോടി, പനമരം ബ്ലോക്കിലെ കുളക്കാട്ടിൽ കവല-ആലത്തൂർ-ആലത്തൂർപള്ളി- പള്ളിത്താഴം-മുതലിമാരം- കാപ്പിസെറ്റ് റോഡിന് 2.81 കോടി, ചുണ്ടക്കര-ചാത്തുമുക്ക്-പന്തലാടി-അറിഞ്ചേർമല- ചുണ്ടക്കുന്ന് റോഡിന് 4.98 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.
2020-21സാമ്പത്തിക വർഷത്തിൽ മണ്ഡലത്തിലെ അരീക്കോട്, മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്കുകളിലെ നാല് റോഡുകളുടെ നവീകരണത്തിന് പി.എം.ജി.എസ്.വൈയിൽ ഉൾപ്പെടുത്തി 22.64 കോടി രൂപ അനുവദിച്ചിരുന്നു. ഇതിെൻറ ടെൻഡർ നടപടികൾ പൂർത്തിയാക്കിയതായും പ്രവൃത്തികൾ ഉടൻ തുടങ്ങുമെന്നും എം.പിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.