അരീക്കോട്: അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലെ റോഡിന്റെ ഭാഗത്തുള്ള സുരക്ഷഭിത്തി തകർന്ന് റോഡും പഞ്ചായത്തിന്റെ കുടിവെള്ള കിണറും അപകടഭീഷണിയിൽ. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയുടെ അതിര് കണക്കാക്കുന്ന സ്റ്റേഡിയത്തിലെ ഈ ഭിത്തി വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണ്. മതിൽ ഏത് നിമിഷവും നിലം പൊത്തുമെന്ന അവസ്ഥയിലാണുള്ളത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. റോഡിന്റെ വശം പാർക്കിങ്ങിനും ഉപയോഗിക്കാറുണ്ട്.
വാഹനങ്ങളുള്ള സമയം മതിൽ ഇടിഞ്ഞാൽ വലിയ അപകടങ്ങൾക്കാകും ഇടയാക്കുക. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മതിൽ നിലംപൊത്താനിടയുണ്ട്. മതിൽ ഇടിഞ്ഞാൽ മണ്ണും കല്ലും പഞ്ചായത്തിന്റെ കുടിവെള്ള കിണറ്റിലായിരിക്കും വീഴുക. നിരവധി കുടുംബങ്ങൾ ശുദ്ധജലത്തിന് ഉപയോഗിക്കുന്ന കിണറാണിത്. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള സുരക്ഷഭിത്തി എത്രയും വേഗം പുനർ നിർമിക്കണമെന്ന് ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.