അരീക്കോട് (മലപ്പുറം): വാലില്ലാപ്പുഴയിൽ രേഖകളില്ലാത്ത 95.98 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. മലപ്പുറം തൃപ്പനച്ചി സ്വദേശി ഫൈസൽ ബാബു (38), മഹാരാഷ്ട്ര സ്വദേശി ഗണേഷ് (44) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ അരീക്കോട് എസ്.എച്ച്.ഒ ലൈജുമോെൻറ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ച വാലില്ലാപ്പുഴ കല്ലായിയിൽ നടത്തിയ പരിശോധനയിലാണ് വാഹനത്തിലെ രഹസ്യ അറകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പണം പിടികൂടിയത്. 500 രൂപയുടെ കെട്ടാക്കിയാണ് പണം കടത്താൻ ശ്രമിച്ചത്.
മൈസൂരുവിൽനിന്ന് അരീക്കോട്ട് വിതരണത്തിന് എത്തിച്ചതാണ് തുകയെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. തുക മഞ്ചേരി കോടതിയിൽ ഹാജരാക്കി. വാഹനവും കസ്റ്റഡിയിലെടുത്തു. തുടരന്വേഷണത്തിനായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് റിപ്പോർട്ട് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.