അരീക്കോട്: സുല്ലമുസ്സലാം ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസിെൻറ നേതൃത്വത്തിൽ ശിശുദിനത്തിൽ 'വയലും വീടും' തലക്കെട്ടിൽ വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂളിലെ കുട്ടിക്കർഷകർ വെള്ളേരി ചാലിപാടത്ത് യുവകർഷകൻ നൗഷർ കല്ലടയുടെ പത്തേക്കർ കൃഷിയിടത്തിൽ നെൽകൃഷിക്ക് ഞാറുനട്ടു. നടീൽ ഉത്സവത്തിന് കുട്ടികൾക്കൊപ്പം നാട്ടുകാരും മുതിർന്ന കർഷകരും ഒത്തുചേർന്നു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ.ടി. അബ്ദു ഹാജി നേതൃത്വം നൽകി.
അഞ്ചു വർഷമായി വെള്ളേരി ചാലിപാടത്ത് സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാരുടെ നേതൃത്വത്തിൽ ഒരേക്കർ നെൽപാടത്ത് കൃഷി ഇറക്കുന്നുണ്ട്. ഇത്തവണ നൗഷർ കല്ലടയുടെ മാർഗനിർദേശങ്ങളോടെ പത്തേക്കർ സ്ഥലത്ത് കൃഷിയിറക്കി പുതിയ പരീക്ഷണത്തിന് ഇറങ്ങുകയായിരുന്നു.
പ്രിൻസിപ്പൽ കെ.ടി. മുനീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് അഡ്വ. ദിവ്യ, ജില്ല പഞ്ചായത്ത് അംഗം ശരീഫ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബിൻ ലാൽ, പഞ്ചായത്ത് അംഗങ്ങളായ സി. സുഹൂദ് മാസ്റ്റർ, നൗഷർ കല്ലട, സാദിൽ, ഷിംജിദ മുസ്തഫ, മാനേജർ കെ. സലാം മാസ്റ്റർ, സതീഷ് ചളിപ്പാടം, സോൾ സെക്രട്ടറി എം.പി.ബി. ഷൗക്കത്തലി, പി.ടി.എ വൈസ് പ്രസിഡൻറ് കെ. നസ്റുല്ല, എം.ടി.എ പ്രസിഡൻറ് റെജീന, മഠത്തിൽ മുഹമ്മദ് ഹാജി, മറിയുമ്മ, ഉമർ വെള്ളേരി, എൻ.എസ്.എസ് കോഓഡിനേറ്റർ മുഹ്സിൻ ചോലയിൽ വളൻറിയർ കെ. റിൻഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.