അരീക്കോട്: കിഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മഫ്തിയിലെത്തി ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ മർദിച്ച സംഭവത്തിൽ പൊലീസുകാരന് സ്ഥലംമാറ്റം. ആരോപണവിധേയനായ എടവണ്ണ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ അബ്ദുൽ ഖാദറിനെ മലപ്പുറം ക്യാമ്പ് ഓഫിസിലേക്കാണ് മാറ്റിയത്. പൊലീസുകാരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായാണ് നടപടി.
കഴിഞ്ഞ ദിവസം കിഴിശ്ശേരി കുഴിമണ്ണ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഒരുകാരണവുമില്ലാതെ മർദിച്ചതാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ രക്ഷിതാക്കൾ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരനെതിരെ നടപടിയെടുത്തത്. കേസിൽ ഉൾപ്പെട്ട മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.