അരീക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ അന്തരിച്ച പൈലറ്റ് ദീപക് വസന്ത് സാത്തേയുടെ സ്മരണക്ക് അരീക്കോട്ടുകാരിയായ കൊച്ചു മിടുക്കി സമർപ്പിച്ച ഗാനം സമൂഹമാധ്യമങ്ങളിൽ വൈറൽ. അരീക്കോട് സ്വദേശിയായ ബിൽഡിങ് ഡിസൈനർ കെ.പി. അഷ്റഫ്-ഷമീന ദമ്പതികളുടെ മകളും അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ ആയിഷ നദിനാണ് ഈ ഗാനത്തിനു പിന്നിൽ.
വിമാനാപകടത്തിന് ശനിയാഴ്ച ഒരാണ്ട് തികഞ്ഞു. മരണപ്പെട്ട പൈലറ്റ് ദീപക് പാടിയതെന്ന രീതിയിൽ ഒരു പാട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ പാട്ട് പൈലറ്റ് പാടിയതല്ല എന്ന് കണ്ടെത്തി. അതിനു പിന്നാലെയാണ് പിതാവിെൻറ നിർദേശത്തെ തുടർന്ന് പാട്ടുകാരിയായ ആയിഷ നദിൻ ഈ പാട്ട് പാടിയത്. വിമാനങ്ങളിലെ പൈലറ്റുമാരുെട യൂനിഫോം കോഴിക്കോടുനിന്ന് വാങ്ങിച്ച് അത് ധരിച്ചാണ് കൊച്ചു മിടുക്കി അദ്ദേഹത്തിെൻറ ഓർമകൾക്കു മുന്നിൽ ഘർ സെ നികൽത്തേ ഹേ എന്ന ഹിറ്റ് ഹിന്ദി പാട്ട് പാടിയത്.
പാട്ട് വൈറലായതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ആകണമെന്നാണ് ആഗ്രഹമെന്നും കൊച്ചു മിടുക്കി പറയുന്നു. പാട്ട് വൈറലായതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.