അരീക്കോട്: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടിയ യു. മുഹമ്മദ് നിഹാദിന് ആഗ്രഹം ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസിന് ചേരാൻ.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ഉമ്മിണിയിൽ ഷരീഫിെൻറയും കോഴിക്കോട്ടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പി. ഫിറോസയുടെയും മകനാണ്.
കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലാണ് മുഹമ്മദ് നിഹാദ് ഹൈസ്കൂളും പ്ലസ് ടുവും പൂർത്തിയാക്കിയത്. പത്താം തരത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും പ്ലസ് ടുവിൽ 98.25 ശതമാനം മാർക്കും ഉണ്ടായിരുന്നു.
സെപ്റ്റംബർ 27ന് നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷയുടെ തയാറെടുപ്പിലാണ്. പ്ലസ് ടു വിദ്യാർഥിയായ നിനാൽ അഹമ്മദാണ് സഹോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.