അരീക്കോട്: ഊർങ്ങാട്ടിരി-അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂർക്കനാട് സ്കൂൾ കടവ് നടപ്പാലത്തിന്റെ പുനർനിർമാണത്തിന് കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ചുവർഷം.
2018, 2019 വർഷങ്ങളിൽ ചാലിയാറിലുണ്ടായ പ്രളയത്തിലാണ് പാലം തകർന്നത്. ഇതോടെ ഈ പാലത്തിനെ പ്രതിദിനം ആശ്രയിച്ചിരുന്ന നിരവധി പേരുടെ യാത്ര അവതാളത്തിലായി. നിലവിൽ ആറ് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട ഗതികേടിലാണ് പാലത്തിന്റെ ഇരുകരയിലുമുള്ളവർ. പാലം പുനർനിർമാണത്തിന് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയായിട്ടില്ല.
2009 നവംബർ നാലിനാണ് മൂർക്കനാട് സ്കൂൾ കടവിൽ നാടിനെ നടുക്കിയ എട്ടു വിദ്യാർഥികളുടെ ജീവൻ കവർന്നെടുത്ത തോണി ദുരന്തം സംഭവിച്ചത്. തുടർന്നാണ് ചാലിയാറിന് കുറുകെ നടപ്പാലം നിർമിച്ചത്. ഇതിനിടയിലാണ് പാലം പ്രളയത്തിൽ ഒലിച്ചുപോയത്. പുനർനിർമാണത്തിന് ടെൻഡർ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടി എങ്ങുമെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.