അരീക്കോട്: 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ വർഷങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ അറസ്റ്റ് ചെയ്തു. മൈത്ര സ്വദേശി പുന്നക്കണ്ടി ആദം കുട്ടിയാണ് (55) പോക്സോ കേസിൽ അറസ്റ്റിലായത്. ഇപ്പോൾ പ്രായപൂർത്തിയായ പെൺകുട്ടിയെ വീട്ടുകാർ വിവാഹത്തിന് ആലോചിച്ചെങ്കിലും സമ്മതം നൽകിയില്ല.
പീഡന വിവരമറിയാതെ വീട്ടുകാർ വിവാഹത്തിന് കുട്ടിയെ നിർബന്ധിച്ചതോടെ മാനസിക സമ്മർദത്തിലാവുകയായിരുന്നു.
ലോക്ഡൗൺ സമയത്ത് കൗൺസലിങ്ങിനായി പൊലീസ് ആരംഭിച്ച 'ചിരി' പദ്ധതിയിലെ 9497900200 ഫോൺ നമ്പറിലേക്ക് വിളിച്ചാണ് കൗൺസിലറോട് പെൺകുട്ടി തെൻറ ദുരനുഭവം വെളിപ്പെടുത്തിയത്. അരീക്കോട് ഇൻസ്പെക്ടർ എ. ഉമേഷ്, എസ്.ഐ വിജയൻ, സി.പി.ഒമാരായ സജീർ, സനൂബ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.