അരീക്കോട്: ചാലിയാർ പുഴ കേന്ദ്രീകരിച്ചുള്ള അനധികൃത മണൽ വാരൽ തടയുന്നതിെൻറ ഭാഗമായി അരീക്കോട് പൊലീസിെൻറ നേതൃത്വത്തിൽ മണൽവേട്ട തുടരുന്നു. കഴിഞ്ഞ ദിവസം ബംഗാളി വേഷത്തിൽ എത്തി ഒരു ലോഡ് മണൽ പിടികൂടിയിരുന്നു. അരീക്കോട് സർക്കിൾ ഇൻസ്പെക്ടർ ഉമേഷിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പകൽ നടത്തിയ പരിശോധനയിൽ പാവണ്ണ കടവിൽനിന്ന് അഞ്ച് ലോഡ് മണലും വാഹനങ്ങളും പിടികൂടി.
മണൽമാഫിയ എസ്കോർട്ട് വാഹനങ്ങൾ നിർത്തി പൊലീസിനെ നിരീക്ഷിക്കുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് സ്റ്റിക്കർ ഒട്ടിച്ച വാഹനത്തിൽ എത്തിയാണ് മണൽവേട്ട നടത്തിയത്.
വരുംദിവസങ്ങളിലും ചാലിയാർ കേന്ദ്രീകരിച്ചുള്ള മണൽ വേട്ടക്ക് തടയിടാൻ പരിശോധന ഊർജിതമാക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ഉമേഷ് പറഞ്ഞു. എസ്.ഐമാരായ വി.വി. വിമൽ, അബ്ദുൽ ബഷീർ, സി.പി.ഒമാരായ രതീഷ്, അൻവർ ഹുസൈൻ, സാലിഷ് കുമാർ, ഷിബു, സജീർ, ബിനോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.