അരീക്കോട്: അരീക്കോട് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഭീതി പരത്തിയ തെരുവുനായ് ചത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അരീക്കോടും പരിസരത്തുമായി ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്കാണ് നായുടെ ആക്രമണത്തിൽ കടിയേറ്റത്. തുടർന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗം ചേർന്ന് നായെ പിടികൂടാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു.
തിങ്കളാഴ്ച നായെ പിടികൂടാൻ എടവണ്ണയിൽ നിന്ന് എത്തിയ ഇ.ആർ.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ അരീക്കോട് വാഴക്കാട് ജങ്ഷനിൽ നിന്ന് എടവണ്ണ എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങൾ നായെ പിടികൂടി. നിരീക്ഷണത്തിൽ ഇരിക്കെ ഉച്ചയോടെയാണ് നായ് ചത്തത്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു. നായക്ക് പേവിഷബാധയുണ്ട് എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ അത് സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കി. ഇതിന്‍റെ ഫലം ബുധനാഴ്ച വരുമെന്ന് അരീക്കോട് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.