അരീക്കോട്: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പും മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംഘടിപ്പിച്ച 'വൃക്ഷ സമൃദ്ധി' തൈ വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു.
ജില്ലയെ പരിസ്ഥിതി സൗഹാർദമാക്കാൻ കാർബൺ ന്യൂട്രൽ മലപ്പുറം എന്ന ആശയം അഞ്ച് വർഷം കൊണ്ട് നടപ്പാക്കുമെന്ന് അവർ പറഞ്ഞു. ജില്ലയുടെ വിവിധയിടങ്ങളില്‍ നട്ടുപിടിപ്പിക്കാനായി വൃക്ഷ സമൃദ്ധി പദ്ധതിയിൽ 2,14,000 ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്യുന്നത്.
മാവ്, പ്ലാവ്, മഹാഗണി, കണിക്കൊന്ന, സീതപ്പഴം, നെല്ലി, നീര്‍മരുത്, മണിമരുത്, പേര, വേങ്ങ, താന്നി, കുമ്പിള്, പൂവ്വരശ് എന്നിവയാണ് പ്രധാനമായും വിതരണം ചെയ്യുക. സാമൂഹിക വനവത്കരണ വിഭാഗം ഇത്തവണ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വൃക്ഷതൈകള്‍ ജനങ്ങളിലേക്കെത്തിക്കുന്നത്.
കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ റൈഹാനത്ത് കുറുമാടൻ, അഡ്വ. പി.വി. മനാഫ്, കെ.ടി. അഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.പി. മുജീബ്, അബ്ദുറഹ്മാൻ, ജില്ല സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി കൺസർവേറ്റർ വി. സജികുമാർ, തൊഴിലുറപ്പ് പദ്ധതി ജോയന്റ് പ്രോജക്ട് കോ ഓഡിനേറ്റർ പി.ജി. വിജയകുമാർ, ബി.ഡി.ഒ സി. രാജീവ്, നിലമ്പൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.കെ. രാജീവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.