അരീക്കോട്: ചെറുസംഘങ്ങളായി പിരിഞ്ഞു പോയവർ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തിരിച്ചുവരണമെന്ന് സമസ്ത ജില്ല സുവർണ ജൂബിലിയോടനുബന്ധിച്ച് അരീക്കോട് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് നഗറില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് കെ.എ. റഹ്മാന് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല പ്രസിഡൻറ് എം.ടി. അബ്ദുല്ല മുസ്ലിയാര് മുഖ്യപ്രഭാഷണവും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഭാഷണവും നടത്തി. ജില്ല ജനറൽ സെക്രട്ടറി ഇ. മൊയ്തീന് ഫൈസി പ്രമേയം അവതരിപ്പിച്ചു. 'പൈതൃകമാണ് വിജയം' വിഷയം സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി. മുസ്തഫല്‍ ഫൈസിയും 'സമസ്ത നയിച്ച നവോത്ഥാനം' എസ്.എം.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരും 'ആദര്‍ശം, അചഞ്ചലം' എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും 'സമുദായവും സമകാലിക സമസ്യകളും' അബ്ദുസ്സലാം ഫൈസി ഒളവട്ടൂരും അവതരിപ്പിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ബി.എസ്.കെ. തങ്ങള്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, സലീം എടക്കര, സി.എം. കുട്ടി സഖാഫി വെള്ളേരി, ഇ.കെ. കുഞ്ഞമ്മദ് മുസ്ലിയാർ, മജീദ് ഫൈസി കിഴിശ്ശേരി, കെ.ടി. കുഞ്ഞുമോൻ ഹാജി, കെ.ടി. കുഞ്ഞാൻ, ഫാറൂഖ് ഫൈസി മണിമൂളി, എം.പി. അബ്ദുറഹ്മാൻ മുസ്ലിയാർ, പി.എ. ജബ്ബാർ ഹാജി, ഷാജഹാൻ റഹ്മാനി കമ്പളക്കാട്, ഖാദർ ഫൈസി കുന്നുംപുറം, ബീരാൻകുട്ടി ഹാജി, കുഞ്ഞുമോൻ കണ്ണിയത്ത്, എ.പി. യഅ്ഖൂബ് ഫൈസി, സി. അബ്ദുല്ല മൗലവി, മജീദ് ദാരിമി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.