അരീക്കോട്: അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് എല്ലാവരും ഒത്തൊരുമിച്ച് നീങ്ങാൻ തീരുമാനമായതോടെ അരീക്കോട് ടൗണിലും എടവണ്ണ-കൊയിലാണ്ടി പാതയുടെ വികസനം യാഥാർഥ്യമാവുന്നു. ടൗണിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയുടെ വികസന പ്രവൃത്തിയുടെ ഭാഗമായി കെട്ടിട ഉടമകളും വ്യാപാരികളും പൊതുമരാമത്ത് വകുപ്പും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കാനും സ്ഥലം വിട്ടുനൽകാനുമാണ് ധാരണയായത്.
പി.കെ. ബഷീർ എം.എൽ.എയുടെ നിർദേശപ്രകാരം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അബ്ദുഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രശ്നങ്ങൾ നിലനിൽക്കുന്ന ഭാഗങ്ങളിൽ റോഡ് വീതി കൂട്ടാൻ സ്ഥലം വിട്ടുനൽകാൻ തയാറാണെന്ന് കെട്ടിട ഉടമകളും വ്യാപാരി പ്രതിനിധികളും പള്ളി കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ ഉറപ്പ് നൽകി.എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ എല്ലായിടങ്ങളിലും റോഡ് വലിയ രീതിയിൽ വീതികൂട്ടിയിരുന്നു.
എന്നാൽ, അരീക്കോട് ടൗണിൽ സ്ഥലം വിട്ടുനൽകാത്തതിനെത്തുടർന്ന് നവീകരണ പ്രവൃത്തി നിർത്തിവെച്ചിരുന്നു. ഇതുമൂലം ടൗണിൽ എത്തുന്ന ഭാര വാഹനങ്ങൾ ഉൾെപ്പടെ വലിയ ദുരിതമാണ് അനുഭവിച്ചിരുന്നത്. ഇതിന് പരിഹാരമായാണ് അരീക്കോട് ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ റോഡ് വികസനത്തിന് തടസ്സമായ ടൗണിലെ ചില കെട്ടിടങ്ങളും മറ്റും പൊളിച്ചുനീക്കാൻ ധാരണയായത്.
യോഗത്തിൽ അരീക്കോട് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ.ടി. അബ്ദുഹാജി അധ്യക്ഷത വഹിച്ചു. വികസനസെ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹൂദ് മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വൈ.പി. സുലൈഖ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.