അരീക്കോട്: കുട്ടികൾക്കും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിെൻറ ഭാഗമായി അരീക്കോട് അങ്ങാടിയിൽ ബോധവത്കരണവും രാത്രി കാൽനടയാത്രയും സംഘടിപ്പിച്ചു. ഓറഞ്ച് ദ വേൾഡ് കാമ്പയിനിെൻറ ഭാഗമായി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, ഐ.സി.ഡി.എസ്, വനിത-ശിശു വികസന വകുപ്പ് എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റുഖിയ ഷംസു നിർവഹിച്ചു. വെള്ളിയാഴ്ച രാത്രി അരീക്കോട് ഗ്രാമപഞ്ചായത്ത് പരിസരത്തുനിന്ന് കേക്ക് മുറിക്കലും പ്രതിജ്ഞക്കും ശേഷമാണ് അരീക്കോട് അങ്ങാടിയിലൂടെ വനിതകളുടെ നേതൃത്വത്തിൽ കാൽ നടയാത്ര നടത്തിയത്.
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുനീറ സമദ് അധ്യക്ഷത വഹിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ കെ.വി. സകീന, റംല, ബാത്തിമ തുടങ്ങിയവർ പങ്കെടുത്തു.
ഐക്കരപ്പടി: ലിംഗാധിഷ്ഠിത വിവേചനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ പൊതുബോധം വളര്‍ത്തുന്നതിെൻറ ഭാഗമായി 'പൊതു ഇടം എേൻറതും' പേരില്‍ വനിത-ശിശു വികസന വകുപ്പിന് കീഴില്‍ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. കൊണ്ടോട്ടി അഡീഷനല്‍ ഐ.സി.ഡി.എസ് പ്രോജക്ടിനുകീഴില്‍ ഐക്കരപ്പടിയില്‍നിന്ന് ജില്ല അതിര്‍ത്തിയായ പതിനൊന്നാം മൈലിലേക്കായിരുന്നു രാത്രിനടത്തം. യാത്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ഷെജിനി ഉണ്ണി ഫ്ലാഗ് ഓഫ് ചെയ്തു.
ചെറുകാവ് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ സുജാത കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ കെ.ടി. ഖൈറുന്നിസ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. ശിശു വികസന പദ്ധതി ഓഫിസര്‍ പി. പ്രസന്ന, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ പി. ശ്രീല, ഷാനി ജെസ്റ്റി, അഭിനിത, അഭിജിത, ശരത്മ എന്നിവര്‍ നേതൃത്വം നല്കി. മധുരവിതരണം, സ്ത്രീധന നിരോധന-ഗാര്‍ഹിക പീഡന ബോധവത്കരണം, വിവിധ കലാപരിപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
പൂക്കോട്ടൂര്‍: ഐ.സി.ഡി.എസ് പൂക്കോട്ടൂര്‍ അഡീഷനല്‍ േപ്രാജക്റ്റിെൻറ ആഭിമുഖ്യത്തില്‍ 'ഓറഞ്ച് ദ വേള്‍ഡ്' കാമ്പയിനിെൻറ ഭാഗമായി പൂക്കോട്ടൂരില്‍ വനിതകളുടെ രാത്രി നടത്തവും കലാപരിപാടികളും സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിെൻറ ബോധവത്കരണ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി.'പൊതു ഇടം എേൻറതും' തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ഖമറുന്നീസ ഉദ്ഘാടനം ചെയ്തു. ശിശുവികസന പദ്ധതി ഓഫിസര്‍ മേരി ജോണ്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ കലാകുമാരി, എ. പത്മാവതി തുടങ്ങിയവര്‍ സംസാരിച്ചു. അംഗൻവാടി, കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും നടന്നു.
പൊന്നാനി: വനിത ദിനാചാരണത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന രാത്രി നടത്തം പരിപാടിക്ക് തുടക്കമായി.ഡിസംബർ 10 മുതൽ വനിത ദിനമായ മാർച്ച് എട്ട് വരെ ആഴ്ചയിൽ ഒരു ദിവസം രാത്രി 11 മുതൽ 12 വരെയാണ് നടത്തം. പൊന്നാനി നഗരസഭ പരിധിയിലെ പൊതു ഇടങ്ങളിലാണ് വനിത ശിശു വികസന വകുപ്പിെൻറ ആഭിമുഖ്യത്തിൽ രാത്രി നടത്തം സംഘടിപ്പിക്കുന്നത്. ആദ്യദിനത്തിൽ ചന്തപ്പടി മുതൽ ചമ്രവട്ടം ജങ്ഷൻ വരെയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്.
വനിത മുനിസിപ്പൽ കൗൺസിലർമാർ, അംഗൻവാടി-ആശാ-കുടുംബശ്രീ പ്രവർത്തകർ, മറ്റ് സ്ത്രീകൾ എന്നിവർ ചേർന്നാണ് രാത്രി നടത്തത്തിൽ പങ്കാളികളാകുന്നത്. ചന്തപ്പടിയിൽനിന്ന് ആരംഭിച്ച രാത്രി നടത്തം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർഥൻ, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ എം. ആബിദ എന്നിവർ നേതൃത്വം നൽകി. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പുതുവീട്ടിൽ ബീവി, എൻ. ആയിഷ, പ്രിയങ്ക, കെ.വി. ബാബു, എ. അബ്ദുൽ സലാം എന്നിവർ സംബന്ധിച്ചു. സി.ഡി.പി.ഒ പ്രഭ സ്വാഗതവും അംഗൻവാടി പ്രവർത്തകരുടെ ലീഡർ പ്രേമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.