അരീക്കോട്: രണ്ടുപേർക്ക് പറക്കാൻ പറ്റുന്ന ചെറുവിമാനം നിർമിച്ച് താരമായിരിക്കുകയാണ് അരീക്കോട് സ്വദേശിയായ യുവാവ്. മണ്ണുമാന്തി യന്ത്രത്തിെൻറ ഡ്രൈവറും മെക്കാനിക്കുമായ അരീക്കോട് ചെമ്പറമ്പ് സ്വദേശി കുഴിയേങ്ങൽ വീട്ടിൽ യഹ്യ എന്ന 35കാരനാണ് ചെറുവിമാനത്തിന് പിന്നിൽ. 2016ലാണ് വിമാനത്തിെൻറ നിർമാണം ആരംഭിച്ചത്.
അഞ്ച് വർഷത്തെ നീണ്ട പരിശ്രമത്തിനൊടുവില്‍ കഴിഞ്ഞ ദിവസം നിർമാണം പൂർത്തിയാക്കിയ വിമാനം ഇപ്പോൾ പരീക്ഷണ ഓട്ടം തുടരുകയാണ്. 350 കിലോയുള്ള വിമാനത്തിെൻറ പ്രധാന ഭാഗത്തിന് നാല് മീറ്റർ നീളവും പ്രത്യേകം തയാറാക്കിയ മൂന്ന് ചിറകുകൾക്ക് മൂന്നു മീറ്റർ വീതിയുമാണുള്ളത്. ബജാജ് പൾസർ ബൈക്കിെൻറ എൻജിൻ ഉപയോഗിച്ചാണ് നിർമാണം. പെട്രോളാണ് ഇന്ധനം. മഹാഗണിത്തടി ഉപയോഗിച്ചാണ് പ്രധാന ഭാഗമായ പ്രൊപ്പല്ലർ നിർമിച്ചതെന്ന് യഹ്യ പറയുന്നു. നിരന്ന പ്രതലത്തിൽനിന്ന് 65 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനുള്ള എൻജിൻ ശേഷി വിമാനത്തിനുണ്ട്. ആക്ടീവ ബൈക്കിെൻറ മൂന്ന് ടയറുകളാണ് വിമാനത്തിെൻറ ടയറുകളായി ഉപയോഗിച്ചിരിക്കുന്നത്. അര ലക്ഷം രൂപയാണ് ചെലവ്.
നിലവിൽ നാട്ടില്‍ വിമാനം പറത്താന്‍ പരിമിതികളുണ്ട്. റണ്‍വേ ഉള്‍പ്പെടെ ശരിയാക്കാനുണ്ട്. ചെമ്പറമ്പ് ഗ്രൗണ്ടിലാണ് വിമാനം പരീക്ഷണ ഓട്ടം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.