അരീക്കോട്: അരീക്കോട് പത്തനാപുരം പാലത്തിന് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ 14 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ഡി.ജെ പാർട്ടികളിലും മറ്റും ഉപയോഗിച്ചുവരുന്ന സിന്തറ്റിക് ഡ്രഗ് ഇനത്തിൽപെട്ട എം.ഡി.എം.എയുമായി അരീക്കോട് പത്തനാപുരം സ്വദേശി പുത്തൻപീടികക്കൽ ജസീമിനെയാണ് (25) അരീക്കോട് പൊലീസ് പിടികൂടിയത്. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫ്, അരീക്കോട് എസ്.എച്ച്.ഒ ലൈജുമോൻ, എസ്.ഐ അബ്ദുൽ അസീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മയക്കുമരുന്നിെൻറ ജില്ലയിലെ ഏജൻറുമാരെയും ഇടനിലക്കാരെ സംബന്ധിച്ചു പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ വിൽപനക്കായി എത്തിയ പ്രതി പിടിയിലായത്. ബംഗളൂരുവിൽനിന്ന് ഗ്രാമിന് 2,000 മുതൽ 3,000 രൂപക്ക് ഏജൻറുമാർ മുഖേന നാട്ടിലെത്തിച്ച് ഇവിടെ 5,000 രൂപക്കാണ് വിൽപന നടത്തുന്നെതന്ന് പൊലീസ് പറഞ്ഞു.
പ്രതിയുടെ പേരിൽ അരീക്കോട് സ്റ്റേഷനിൽ ഒരു ബലാത്സംഗ കേസും കഞ്ചാവു കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അഡീഷനൽ എസ്.ഐ അമ്മദ്, ജില്ല ആൻറി നർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, പ്രശാന്ത് പയ്യനാട്, അരീക്കോട് സ്റ്റേഷനിലെ സി.പി.ഒമാരായ ശ്രീജിത്ത്, സജീർ, സനൂപ്, ബിനൂസ്, ഡബ്ല്യൂ.സി.പി.ഒ അനില എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.