മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതി ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ മുഴുവൻ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലേക്കും സീലിങ് ഫാനുകളും വൈദ്യുതി ബെല്ലുകളും നൽകി.
നിലവിൽ വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും അധികം തുക ചെലവഴിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനമാണ് മലപ്പുറം നഗരസഭ.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകളിൽ എൽ.എസ്.എസ്, എൻ.എം.എം.എസ്, സി.യു.ഇ.ടി, തുല്യത പരീക്ഷ, പി.എസ്.സി പരിശീലനം തുടങ്ങിയ മുഴുവൻ പരീക്ഷകളുടെയും പരിശീലന പദ്ധതികളുടെയും ഫീസ് നഗരസഭയാണ് വഹിച്ചിരുന്നത്.
കൂടാതെ കേന്ദ്രസർക്കാറിന്റെ നഗരസഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ടോയ്ലറ്റ് നിർമാണ പദ്ധതിയും അന്തിമഘട്ടത്തിലാണ്. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സി. സുരേഷ്, ഹയർ സെക്കൻഡറി വിഭാഗം ജില്ല കോഓർഡിനേറ്റർ പി. കൃഷ്ണദാസ്, പി.കെ. ബാവ, വി.പി. ഷാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.