മലപ്പുറം: ആളുകൾ കൂടുന്നിടത്ത് തെർമൽ സ്കാനർ ഉപയോഗിക്കാനും സാനിെറ്റെസ് ചെയ്യാനുമുള്ള പ്രയാസവും കാലതാമസവും ഒഴിവാക്കാൻ കഴിയുന്ന കണ്ടുപിടിത്തവുമായി യുവ എൻജിനീയർ. മഞ്ചേരി പൂക്കൊളത്തൂർ സ്വദേശിയും ബി.ടെക് ബിരുദധാരിയുമായ മുഹമ്മദ് സഹലാണ് ഇതിനാവശ്യമായ സംവിധാനം വികസിപ്പിച്ചെടുത്തത്.
എ.ടി.എം മാതൃകയിൽ സഹൽ നിർമിച്ച മെഷീെൻറ മുന്നിൽ നിന്നാൽ പ്രത്യേക സെൻസറുകളുടെ സഹായത്തോടെ മെഷീൻ പ്രവർത്തനം തുടങ്ങും.
മെഷീന് മുന്നിൽ നിൽക്കുന്നയാളുടെ ശരീര താപനില സ്ക്രീനിൽ പ്രദർശിപ്പിക്കുക, കൈകൾ കാണിച്ചാൽ സാനിറ്റൈസർ വരുക, ഉയർന്ന താപനിലയുള്ളവരുടെ വിവരങ്ങൾ മെഷീനുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടറിലേക്ക് നൽകുക, മെഷീൻ ഉപയോഗിച്ച ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ അയാൾക്ക് ശേഷം അതുപയോഗിച്ചവരുടെ ഫോൺ നമ്പറിലേക്കുകൂടി സന്ദേശം അയക്കുക തുടങ്ങിയ സംവിധാനങ്ങളാണ് ഇതിലുള്ളതെന്ന് പ്രസ്ക്ലബിൽ മെഷീൻ പ്രവർത്തനം വിശദീകരിക്കവെ സഹൽ പറഞ്ഞു.
റോബോട്ടിക് സാങ്കേതികവിദ്യയിലാണ് 'ഇൻവിയ' എന്ന് നാമകരണം ചെയ്ത യന്ത്രം പ്രവർത്തിക്കുന്നത്. പേറ്റൻറിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണ്. മംഗലാപുരത്തുനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ യുവാവ് വ്യത്യസ്ത കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുണ്ട്.
സ്മാർട്ട് കുക്കിങ് ഡിവൈസ്, ഡ്രൈവറുടെ സഹായമില്ലാതെ ഓടിക്കാവുന്ന സ്മാർട്ട് കാർ സാങ്കേതികവിദ്യ, സ്മാർട്ട് പ്രെയർമാറ്റ് എന്നിവക്ക് പേറ്റൻറുണ്ട്. സംസ്ഥാന സർക്കാറിെൻറ ഗ്ലോബൽ ഇെന്നാവേഷൻ പുരസ്കാരം അടക്കമുള്ളവ നേടിയിട്ടുണ്ട്. ജീപാസ് ഇൻറർനാഷനലിൽ റിസർച് എൻജിനീയറാണ്. പൊതുമരാമത്ത് ഓവർസിയറായി വിരമിച്ച മുഹമ്മദ് ഹുസൈെൻറയും തോട്ടക്കാട് സ്കൂൾ അധ്യാപിക ജമീലയുടെയും മകനാണ്. ഭാര്യ: ദിൽറുബ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.