മലപ്പുറം: കേന്ദ്രസര്‍ക്കാറിന്റെ ജലശക്തി അഭിയാന് പദ്ധതിയുടെ ഭാഗമായി ജില്ല സന്ദര്‍ശിച്ച കേന്ദ്രസംഘത്തിനു പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തി. ഭൂജല വകുപ്പ്, ജലനിധി, ഹരിത കേരളം മിഷന്, ജല അതോറിറ്റി തുടങ്ങിയ 18 വകുപ്പുകളുടെ 21 പദ്ധതികളാണ് സംഘം സന്ദര്‍ശിച്ചത്. കേന്ദ്ര ഭൂജല ബോര്‍ഡ് സീനിയര്‍ സയന്റിസ്റ്റ് കുല്‍ദീപ് ഗോപാല്‍ ഭട്ടാര്യ, ജലശക്തി അഭിയാന് നോഡല്‍ ഓഫിസര്‍ സുര്‍ജിത്ത് കാര്ത്തികേയന് എന്നിവരാണ് അഞ്ചു ദിവസമായി സന്ദര്‍ശനം നടത്തിയത്. സമാപന ഭാഗമായി സന്ദര്‍ശിച്ച സ്ഥലങ്ങളെ സംബന്ധിച്ചു കലക്ടറേറ്റില്‍ സംഘം അവലോകനം നടത്തി.
നൂതന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടക്കമുള്ളവയില്‍ നവീകരിച്ച കുളങ്ങള്‍, ജൈവവേലി, കിണര്‍ റീചാര്‍ജിങ്, മഴവെള്ള സംഭരണികള്‍ തുടങ്ങിയ വിവിധ പദ്ധതികളുടെ ഭാഗമായി നടപ്പാക്കിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്. മങ്കട, മലപ്പുറം, കൊണ്ടോട്ടി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കുറ്റിപ്പുറം, വേങ്ങര ബ്ലോക്കുകള്‍ താരതമ്യേന ശുദ്ധജലക്ഷാമം നേരിടുന്ന സ്ഥലങ്ങളാണെന്ന് സംഘം പറഞ്ഞു. ഇവിടങ്ങളിലെ ജലജീവന്‍ മിഷന്, അമൃത് സരോവര്‍, ജലനിധിയടക്കമുള്ള പദ്ധതികളും സന്ദര്‍ശിച്ചു.
സംസ്ഥാനത്തെ അഞ്ചു ജില്ലകളിലാണ് ജലശക്തി അഭിയാന് സംഘം സന്ദര്‍ശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.