തിരൂർ: ചമ്രവട്ടം പാലത്തിന്റെ ചോർച്ചയടക്കൽ പ്രവൃത്തി പുനരാരംഭിച്ചു. കഴിഞ്ഞദിവസം തൂത്തുക്കുടിയിൽനിന്ന് കൂറ്റൻ ക്രെയിൻ എത്തിയതോടെയാണ് പ്രവൃത്തി വീണ്ടും ആരംഭിച്ചത്. തൂത്തുക്കുടിയിൽനിന്ന് പ്രത്യേക വൈബ്രേറ്റിങ് ഹാമർ, കൗണ്ടർ വെയ്റ്റ് എന്നിവ നേരത്തേ എത്തിച്ചിരുന്നു.
കൂറ്റൻ ക്രെയിനിൽ വൈബ്രേറ്റിങ് ഹാമർ, കൗണ്ടർ വെയ്റ്റ് എന്നിവ ഘടിപ്പിച്ചാണ് ഷീറ്റുകൾ ഭൂമിയിലേക്ക് അടിച്ചിറക്കുന്നത്. 20 ഷീറ്റുകൾ ഇത്തരത്തിൽ അടിച്ചിറക്കിയിട്ടുണ്ട്. നേരത്തേ, പാലത്തിന്റെ ചോർച്ചടക്കാൻ അടിച്ചിറക്കിയ ഷീറ്റുകൾ പൊട്ടിയതിനെ തുടർന്നാണ് പ്രവൃത്തി ഒരു മാസത്തോളം നിലച്ചത്. വൈബ്രേറ്റിങ് യന്ത്രം ഉപയോഗിച്ച് പതുക്കെ ഇറക്കേണ്ടതിനുപകരം വലിയ യന്ത്രം ഉപയോഗിച്ച് ശക്തമായി അടിച്ചിറക്കിയതാണ് ഷീറ്റുകളുടെ മുകൾ ഭാഗം പൊട്ടാൻ കാരണമായത്.
പുഴയുടെ അടിത്തട്ടിൽ 11.5 മീറ്റർ ആഴത്തിൽ ഇരുമ്പ് ഷീറ്റുകൾ അടിച്ചിറക്കിയാണ് ചോർച്ച തടയാൻ ശ്രമിക്കുന്നത്. രണ്ടെണ്ണത്തിന്റെ മുകൾ ഭാഗം അടിച്ചിറക്കുമ്പോഴുണ്ടായ ശക്തമായ സമ്മർദം കാരണം പൊട്ടുകയായിരുന്നു. ഇതോടെ പ്രവൃത്തി നടത്തുന്നത് അശാസ്ത്രീയമായ രീതിയിലെന്ന് ആരോപിച്ച് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിരുന്നു. താൽക്കാലികമായി നിർത്തിവെച്ച പ്രവൃത്തിയാണ് വീണ്ടും ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.