പൊന്നാനി: ചമ്രവട്ടം െറഗുലേറ്റർ കം ബ്രിഡ്ജിെൻറ നിർമാണത്തിനുള്ള ഷീറ്റ് പൈലുകളിൽ പാകപ്പിഴയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് തുടർപ്രവർത്തനങ്ങൾ വിദഗ്ധ സമിതിയുടെ പരിശോധനക്കും തീരുമാനത്തിനും ശേഷം മാത്രം മതിയെന്ന നിലപാടിൽ സംസ്ഥാന സർക്കാർ.
ഷീറ്റുകൾക്ക് മതിയായ കനമില്ലെന്നും ഷീറ്റുകളുടെ ബില്ലുകളിലും ഗുണനിലവാര പരിശോധനയിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും ചമ്രവട്ടം പ്രോജക്ട് അസിസ്റ്റൻറ് എൻജിനീയർ എക്സിക്യൂട്ടിവ് എൻജിനീയർക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇതൊന്നും വകവെക്കാതെ തുടർ നടപടികളുമായി മുന്നോട്ടുപോകാൻ നിൽക്കുന്നതിനിടെയാണ് നിർമാണം വിവാദമായത്. ഇതാണ് ചമ്രവട്ടം പ്രോജക്ട് ചീഫ് എൻജിനീയർ ഉൾപ്പെടുന്ന വിദഗ്ധ സമിതി പരിശോധിക്കുന്നത്.
പ്രളയ സാഹചര്യം പുഴയിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും വിദഗ്ധ സമിതി പരിശോധിക്കും. ഷീറ്റ് പൈലിങ്ങിനുള്ള പദ്ധതി തയാറാക്കിയത് പ്രളയത്തിന് മുമ്പായതിനാലാണ് പുതിയ മാറ്റത്തോടെ പദ്ധതിയുടെ തുടർ നടപടികൾ നടത്താൻ തീരുമാനിച്ചത്.
ചെറിയൊരു തടയണ നിർമാണത്തിന് വേണ്ടിയുള്ള ഗുണനിലവാരം കുറഞ്ഞ ഷീറ്റുകളാണ് പൊന്നാനി ചമ്രവട്ടം െറഗുലേറ്റർ കം ബ്രിഡ്ജിെൻറ നിർമാണത്തിന് എത്തിച്ചതെന്നായിരുന്നു ആരോപണം. അതേസമയം, ഷീറ്റുകളിലെ കനക്കുറവ് രണ്ടാം തവണയും പരിശോധിക്കാൻ എക്സിക്യൂട്ടിവ് എൻജിനീയർ ചമ്രവട്ടം പ്രോജക്ട് അസി. എക്സിക്യൂട്ടിവ് എൻജിനീയർക്ക് കത്തയച്ചിരുന്നു. സെഡ് ഷീറ്റ് പൈലുകളുടെ സാമ്പിളുകൾ തൃശൂർ പീച്ചി കെ.ഇ.ആർ.ഐയിൽ പരിശോധിച്ചപ്പോൾ പല ഭാഗങ്ങളിലും പൈലിെൻറ കനം ഷെഡ്യൂൾ പ്രകാരമുള്ള 8.50 മില്ലിമീറ്ററിലും കുറവാണെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.