"പക വെടിയണം കനലൊടുങ്ങണം ഇനി സ്നേഹം നിറയണം..." ദർസ് വിദ്യാർഥിയുടെ സ്വാതന്ത്ര്യദിന ഗാനം വൈറൽ

മലപ്പുറം: മദ്റസയിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ദർസ് വിദ്യാർഥി ആലപിച്ച ഗാനത്തിന് സോഷ്യൽ മീഡിയയുടെ ഹൃദയം നിറഞ്ഞ കൈയ്യടി. പുതുപ്പള്ളി ജുമാമസ്ജിദിലെ ദർസ് വിദ്യാർത്ഥിയായ നിഹാൽ പന്തല്ലൂരാണ് മധുരശബ്ദത്തിന് ഉടമ.

തിരൂർ ചമ്രവട്ടം പുതുപ്പള്ളി നൂറുൽഹുദാ മദ്റസയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ശനിയാഴ്ച നടന്ന ഫ്രീഡം സ്ക്വയറിലാണ് "പക വെടിയണം കനലൊടുങ്ങണം ഇനി സ്നേഹം നിറയണം, ഇതിഹാസ ഭാരതത്തിൻ സംസ്കാരം കാക്കണം" എന്ന് തുടങ്ങുന്ന വരികൾ ഈ മിടുക്കൻ പാടിയത്. വളർന്നു വരുന്ന ഗായകന് സമൂഹമാധ്യമങ്ങളിൽ വൻവരവേൽപ്പാണ് ലഭിച്ചത്.



Tags:    
News Summary - madrassa students independance day song goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.