ചങ്ങരംകുളം: മൂക്കുതല മനപ്പടിയിലെ ഹെല്‍ത്ത് സെന്ററിലേക്കുള്ള യാത്ര രോഗികൾക്കുൾപ്പെടെ ദുരിതമാകുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ നൂറുകണക്കിന് രോഗികള്‍ ദിനം പ്രതി ആശ്രയിക്കുന്ന ഹെൽത്ത് സെന്ററിലേക്കുള്ള പ്രധാന വഴിയാണ് കാടുപിടിച്ച് ചളിക്കുളമായി കിടക്കുന്നത്. ആശുപത്രി കെട്ടിടത്തിനു മുന്നിലും ചളിക്കുളമാണ്. ആളുകൾ വഴുതി വീഴുന്നതും പതിവാകുന്നു. ഇവിടെ ഇരുചക്ര വാഹനങ്ങളും ചളിയിൽ വീഴുന്നതും പതിവായിട്ടുണ്ട്.
100 മീറ്ററോളം ദൂരത്ത് വഴി അടിയന്തരമായി സഞ്ചാരയോഗ്യമാക്കിക്കൊണ്ട് പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നും പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്. ഉടൻ പ്രവൃത്തി നടത്തണമെന്ന് ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ജയൻ കല്ലുർമ്മ, എ.കെ. രഞ്ജിത്ത്, വിനീഷ് ശ്രീദുർഗ, പ്രമോദ് മടത്തിപ്പാടം, മണികണ്ഠൻ പാറക്കൽ, പി.പി. അനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.