എടക്കര: മൂത്തേടത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം 400ഓളം വാഴകള്‍ നശിപ്പിച്ചു. കാരപ്പുറം ബാലംകുളം ഒടുക്കുംപൊട്ടിയിൽ പനോലന് അബ്ദുല്‍ഹമീദ്, അബ്ദുൽഅസീസ്, പുതിയത്ത് മരക്കാര്‍ എന്നിവര്‍ കൂട്ടായി നടത്തുന്ന തോട്ടത്തിലെ കുലച്ച് മൂപ്പെത്താറായ വാഴകളാണ് നശിച്ചത്. ഏതാനും ദിവസങ്ങളായി പത്തോളം ആനകൾ പതിവായി കൃഷിയിടത്തില്‍ നാശം വിതയ്ക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. കൃഷിയിടത്തിനു ചുറ്റും കര്‍ഷകര്‍ സ്ഥാപിച്ച സൗരോര്‍ജവേലി തകര്‍ത്താണ് ആനക്കൂട്ടം എത്തുന്നത്. വന്യമൃഗ ശല്യം തടയാൻ അടിയന്തര നടപടി വനം വകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.