ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ ഓ​വ​ർ ബ്രി​ഡ്ജി​നോ​ട​നു​ബ​ന്ധി​ച്ച മ​തി​ലും സ​ർ​വി​സ് റോ​ഡും ഇ​ടി​ഞ്ഞു

എ​ട​പ്പാ​ൾ: ദേ​ശീ​യ​പാ​ത​യി​ൽ ഓ​വ​ർ ബ്രി​ഡ്ജി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​തി​ൽ ഇ​ടി​ഞ്ഞു. കു​റ്റി​പ്പു​റം - പൊ​ന്നാ​നി ദേ​ശീ​യ​പാ​ത​യി​ൽ ന​രി​പ്പ​റ​മ്പ് പ​ന്തേ പാ​ല​ത്താ​ണ് മ​തി​ൽ ഇ​ടി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.30നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ഓ​വ​ർ ബ്രി​ഡി​ജി​ന് അ​നു​ബ​ന്ധ​മാ​യി ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും ക​ട്ട​ക​ൾ വെ​ച്ച് ഉ​യ​ർ​ത്തി​യ മ​തി​ലി​നു​ള​ളി​ൽ മ​ണ്ണ് നി​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ടി​ഞ്ഞ​ത്. മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ​തോ​ടെ സ​ർ​വി​സ് റോ​ഡി​ൽ വി​ള്ള​ലും രൂ​പ​പ്പെ​ട്ടു.

ഇ​തോ​ടെ ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യം വാ​ഹ​ന​ങ്ങ​ളൊ​ന്നും റോ​ഡി​ലി​ല്ലാ​ത്ത​ത് അ​പ​ക​ടം ഒ​ഴി​വാ​ക്കി. പ​ന്തേ​പ്പാ​ല​ത്ത് ഇ​രു​വ​ശ​ത്തും തോ​ട് നി​ക​ത്തി​യാ​ണ് സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രി​യ​ത​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്ന​ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Tags:    
News Summary - The wall and service road attached to the overbridge collapsed during the construction of the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.