കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ചി​കി​ത്സ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന മു​ൻ രാ​ഷ്ട്ര​പ​തി പ്ര​തി​ഭ ദേ​വി പാ​ട്ടീ​ൽ എ​ല്ലാ​വ​രോ​ടും

ന​ന്ദി പ​റ​യു​ന്നു

ചി​കി​ത്സ​ ക​ഴി​ഞ്ഞ് മു​ൻ രാ​ഷ്ട്ര​പ​തി മ​ട​ങ്ങി

കോ​ട്ട​ക്ക​ൽ: ആ​യു​ർ​വേ​ദ ചി​കി​ത്സ​യു​ടെ ഊ​ഷ്മ​ള​ത​യി​ൽ മു​ൻ രാ​ഷ്ട്ര​പ​തി പ്ര​തി​ഭ ദേ​വി പാ​ട്ടീ​ൽ കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ൽ നി​ന്നും മ​ട​ങ്ങി. ക്ഷേ​ത്ര​ങ്ങ​ളി​ലെ ദ​ർ​ശ​ന​പു​ണ്യ​വും ക​ൺ​നി​റ​യെ ക​ഥ​ക​ളി​യും ആ​സ്വ​ദി​ച്ച് എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞാ​ണ് മ​ട​ക്കം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ബം​ഗ​ളൂ​രു വ​ഴി പു​ണെ​യി​ലേ​ക്കാ​ണ് പോ​യ​ത്. മാ​നേ​ജി​ങ് ട്ര​സ്റ്റി​യും ചീ​ഫ് ഫി​സി​ഷ്യ​നു​മാ​യ ഡോ. ​പി.​എം. വാ​ര്യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചി​കി​ത്സ.

അ​ഡീ​ഷ​ന​ൽ ചീ​ഫ് ഫി​സി​ഷ്യ​ൻ ഡോ. ​കെ. മു​ര​ളീ​ധ​ര​ൻ, ചീ​ഫ് ക്ലി​നി​ക്ക​ൽ റി​സ​ർ​ച് ഡോ. ​പി.​ആ​ർ. ര​മേ​ഷ്, ഹെ​ഡ് മെ​റ്റീ​രി​യ​ൽ​സ് ഷൈ​ല​ജ മാ​ധ​വ​ൻ​കു​ട്ടി, പ്രീ​ത വാ​ര്യ​ർ, ഡോ. ​തു​ഷാ​ര യു. ​മേ​നോ​ൻ, ഡോ. ​സ്മി​ത എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് യാ​ത്ര​യാ​ക്കി​യ​ത്.

Tags:    
News Summary - Former President returned after treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.