മലപ്പുറത്ത് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്

മലപ്പുറം: ജില്ലാ പൊലീസ് ആസ്ഥാന പരിസരത്ത് തെരുവ് നായ്ക്കളെ പേവിഷ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കി. പൊലീസ് സേനാംഗങ്ങൾക്കുൾപ്പെടെ കടിയേറ്റതിനെ തുടർന്ന് ജില്ലാ കലക്ടറുടെ നിർദേശപ്രകാരം മലപ്പുറം നഗരസഭ മുൻകയ്യെടുത്ത് മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തിലായിരുന്നു കുത്തിവെപ്പ്.

രോഗങ്ങളുള്ള നായ്ക്കൾക്ക് മരുന്നും കുത്തിവെച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും എം.എസ്.പി ജീവനക്കാർക്കും നേരെയാണ് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. തുടർന്ന് കലക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വ്യാഴാഴ്ച രാവിലെയാണ് കുത്തിവെപ്പ് തുടങ്ങിയത്. 15ഓളം എമർജൻസി റസ്ക്യൂ ഫോഴ്സ് അംഗങ്ങൾ ചേർന്ന് നായ്ക്കളെ വലയിലാക്കി. തുടർന്ന് ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. പി.യു അബ്ദുൽ അസീസ്, വെറ്ററിനറി സർജൻ ഡോ. അബ്ദുൽ നാസർ, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ മുസ്തഫ എന്നിവരുടെ നേതൃത്വത്തിൽ കുത്തിവെപ്പ് നടത്തി.


Tags:    
News Summary - Injection to Street Dogs in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.