കാളികാവ്: ചോക്കാട് പരുത്തിപ്പറ്റയിൽ വീട് ചോർന്നൊലിച്ച് ദുരിതത്തിലായ കുടുംബത്തിന് താങ്ങായി കോട്ടപ്പുഴ തണൽ ചാരിറ്റി പ്രവർത്തകരുടെ സഹായത്തോടെ നാട്ടുകാർ രംഗത്തെത്തി.
കണ്ടത്തിൽ സജിയുടെ വീടാണ് പൂർണമായി ചോർന്നൊലിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ വീട് ജീർണിച്ച് നിലംപൊത്താറായ അവസ്ഥയിലാണ്. ചോക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ ക്ലസ്റ്റർ രൂപവത്കരണത്തിെൻറ ഭാഗമായി വിവരശേഖരണം നടത്തിയ ആർ.ആർ.ടി വളൻറിയർമാരാണ് വീട് ചോർന്നൊലിച്ച് ദുരിതത്തിലായ കുടുംബത്തെ കണ്ടത്. ഉടൻ വാർഡ് അംഗം കെ.ടി. സലീനയെ അറിയിക്കുകയായിരുന്നു. '
തണൽ ചാരിറ്റി പ്രവർത്തകർ സഹായം നൽകിയതോടെ നാട്ടുകാർ കൈകോർത്ത് ചോർച്ചക്ക് താൽക്കാലിക പരിഹാരമുണ്ടാക്കി. യു.പി. രാജൻ, യു.പി. പ്രകാശൻ, മരുതത്ത് ഷൗക്കത്ത്, അലവി മുതുകുളവൻ, ചേന്ദൻ തുടങ്ങിയവരും ആർ.ആർ.ടി വളൻറിയർമാരും ചേർന്നാണ് ചോർച്ച പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.