ഫൈ​സ​ൽ

ഓട്ടോ തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ നാട് വീണ്ടും കൈകോർക്കുന്നു

കാളികാവ്: ചോക്കാട് പന്നിക്കോട്ടുമുണ്ടയിലെ പുളിക്കൽ ഫൈസൽ എന്ന നിർധന യുവാവിന്‍റെ ചികിത്സക്കായി നാട്ടുകാർ രംഗത്ത്. 35 ലക്ഷം രൂപ സ്വരൂപിക്കാനുള്ള ശ്രമത്തിലാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാരക രോഗം പിടിപെട്ട് ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ഫൈസലിനു വേണ്ടി ചികിത്സാ സഹായ നിധി രൂപീകരിച്ചു.

അടുത്ത മാസം ഒമ്പതിന് മെഗാ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാൻ നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്. പതിനായിരം ബിരിയാണി പാക്കറ്റുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ശരീരത്തിന്‍റെ പ്രധാനപ്പെട്ട ഭാഗങ്ങളിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞു പോകുന്ന ഗുരുതരമായ രോഗമാണ് ഫൈസലിന് ബാധിച്ചത് . വൃക്ക മാറ്റി വെക്കൽ നിർബന്ധമായിരിക്കുകയാണ്.

വാർഡ് സമിതികളുടെയും ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മ എല്ലാ വാർഡുകളിലും രൂപീകരിച്ചിട്ടുണ്ട്. ചോക്കാട് ഗ്രാമീൺ ബാങ്കിൽ ചോക്കാട് ഫൈസൽ ചികിത്സ സഹായ സമിതിയുടെ നേതൃത്വത്തിലുള്ള അക്കൗണ്ട് തുറന്നു.

Account No: 4023810108794. Google Pay /PhonePe : 8590062209. ഭാരവാഹികളായ എൻ.വി. ആശിഖ് അലി, കെ .ടി .മുജീബ്, ജോർജ് ചെറിയാൻ, കെ. സലാഹുദ്ദീൻ, ഇ. ജിഷാദ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - The nation joins hands to save the life of the auto worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.