നിലമ്പൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വഴിക്കടവ് അതിർത്തിയിൽ ചൊവ്വാഴ്ച മുതൽ പൊലീസ് പരിശോധന കർശനമാക്കും. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
വാക്സിൻ എടുത്തവരുൾെപ്പടെ എത്തുന്നതിന് 48 മണിക്കൂർ മുമ്പോ എത്തിയ ഉടനെയോ പരിശോധന നടത്തണം. ഫലം അറിയുന്നതുവരെ ക്വാറൻറീനിൽ കഴിയണം. പോസിറ്റിവാെണങ്കിൽ ചികിത്സ തേടണം. നെഗറ്റിവാണെങ്കിൽ നിശ്ചയിക്കപ്പെട്ട കോവിഡ് മാനദണ്ഡം പാലിക്കണം.
ആർ.ടി.പി.സി.ആർ പരിശോധന നടത്താതെ എത്തിയവർ 14 ദിവസം ക്വാറൻറീനിൽ കഴിയാനും നിർദേശമുണ്ട്. അതേസമയം, വഴിക്കടവ് ആനമറി അതിർത്തിയിൽ പൊലീസ് ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പിെൻറ സേവനമില്ല. പൊലീസും തണ്ടർബോൾട്ടും റവന്യൂ വകുപ്പ് പ്രതിനിധികളായ രണ്ടു വീതം അധ്യാപകരുമാണ് ഇവിടെയുള്ളത്. ചെക്പോസ്റ്റിലെ ആരോഗ്യ പരിശോധന കർശനമാക്കുന്നതിെൻറ ഭാഗമായി അടുത്ത ദിവസം മുതൽ ആരോഗ്യ വകുപ്പിെൻറ സേവനവും ഇവിടെ ഉറപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വരുന്നവരെ കടത്തിവിടുന്നുണ്ട്. ഇതുവഴിയുള്ള യാത്രക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്. ചുരം വഴി സ്വകാര്യ ബസ് സർവിസ് ഇല്ലാത്തതിനാൽ ടാക്സി ജീപ്പുകൾ സമാന്തര സർവിസ് നടത്തുന്നു. ഒരു ജീപ്പിൽ ഡ്രൈവറെ കൂടാതെ അഞ്ച് പേർക്ക് മാത്രമേ യാത്രാനുമതിയുള്ളൂ. യാത്രക്കാരുടെ എണ്ണം, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.