ദേശീയപാത നിർമാണത്തിനിടെ വീടുകളിൽ വിള്ളൽ; ചെന്നൈ ഐ.ഐ.ടി സംഘം ആദ്യഘട്ട പരിശോധന നടത്തി

കു​റ്റി​പ്പു​റം: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ വീ​ടു​ക​ളി​ൽ വ​ലി​യ രീ​തി​യി​ൽ വിള്ളൽ രൂ​പ​പ്പെ​ട്ട സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ ഐ.​ഐ.​ടി സം​ഘം ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​ന്നൈ ഐ.​ഐ.​ടി​യി​ലെ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് പ്ര​ഫ​സ​ർ നാ​യി​ഡു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത ദി​വ​സം മ​ണ്ണ് പ​രി​ശോ​ധ​ന സം​ഘം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി ഒ​രാ​ഴ്ച​ക്ക​കം അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. കു​റ്റി​പ്പു​റം കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് എ​തി​ർ​വ​ശ​ത്ത് ബം​ഗ്ലാ​കു​ന്നി​ന് മു​ക​ളി​ൽ താ​മ​സി​ക്കു​ന്ന പേ​രാ​ഞ്ചേ​രി ഷ​റ​ഫു​ദ്ദീ​ൻ, വാ​രി​യ​ത്ത്പ്പ​ടി മാ​ത, പേ​രാ​ഞ്ചേ​രി ബാ​വ, പേ​രാ​ഞ്ചേ​രി അ​ല​വി, പേ​രാ​ഞ്ചേ​രി അ​ബു എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

വീ​ടി​ന്റെ നൂ​റ​ടി താ​ഴ്ച​യി​ലൂ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. വീ​ടു​ക​ളു​ടെ മു​റ്റം, ചു​മ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് വീ​ടി​ന് സ​മീ​പ​ത്തെ കു​ന്നി​ടി​ച്ച് കോ​ൺ​ക്രീ​റ്റി​ങ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കു​ന്നി​ന് എ​ട്ട് മീ​റ്റ​ർ ഉ​ള്ളി​ലേ​ക്ക് ഇ​രു​മ്പു​ക​മ്പി അ​ടി​ച്ചു​ക​യ​റ്റി ഇ​തി​ന് മു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് സ്പ്രേ ​ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​രു മാ​സം മു​മ്പ് ഇ​രു​മ്പു​ക​മ്പി ക​യ​റ്റു​ന്ന പ്ര​വൃ​ത്തി​ക്കി​ടെ ഒ​രു വീ​ട്ടി​ലെ കു​ഴ​ൽ​കി​ണ​റി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ അ​ഞ്ച് ദി​വ​സം മു​മ്പ് കു​ന്നി​ന് താ​ഴെ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തോ​ടെ വീ​ടി​ന് മു​റ്റ​ത്ത് ചെ​റി​യ തോ​തി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട് തു​ട​ങ്ങി.

പി​ന്നീ​ട് വി​ള്ള​ലി​ന്റെ വ്യാ​പ്തി വ​ർ​ധി​ച്ച​തോ​ടെ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി. ഇ​തി​ൽ ചി​ല വീ​ട്ടു​കാ​ർ ര​ണ്ട് വ​ർ​ഷം മു​മ്പ് വീ​ട് വെ​ച്ച് താ​മ​സം തു​ട​ങ്ങി​യ​വ​രാ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. വീ​ടൊ​ഴി​ഞ്ഞ് വാ​ട​ക വീ​ടു​ക​ളി​ൽ താ​മ​സം മാ​റ്റി​യ അ​ഞ്ച് വീ​ട്ടു​ട​മ​ക​ൾ​ക്കു​ള്ള വാ​ട​ക​യും നി​ർ​മാ​ണ ക​മ്പ​നി ന​ൽ​കി.

Tags:    
News Summary - Cracks in houses during national highway construction; The Chennai IIT team conducted the first phase of the examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.