ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി; ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​ക്ക് കു​റ്റി​പ്പു​റ​ത്ത് സ്ഥ​ല​മാ​യി

കു​റ്റി​പ്പു​റം: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം കു​റ്റി​പ്പു​റം, തി​രു​നാ​വാ​യ, ആ​ത​വ​നാ​ട്, മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​ക്ക് കു​റ്റി​പ്പു​റ​ത്ത് ക​ണ്ടെ​ത്തി​യ പു​തി​യ സ്ഥ​ലം വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് ന​ൽ​കി അ​നു​മ​തി​യാ​യി.

തി​രൂ​ർ താ​ലൂ​ക്കി​ലെ കു​റ്റി​പ്പു​റം വി​ല്ലേ​ജി​ൽ സ​ർ​വേ ന​മ്പ​ർ 1/1 ൽ ​ഉ​ൾ​പ്പെ​ട്ട കു​റ്റി​പ്പു​റം നി​ള​യോ​രം പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള 200 സെ​ന്‍റ് ഭൂ​മി നേ​ര​ത്തെ ഈ ​ആ​വ​ശ്യ​ത്തി​നാ​യി അ​നു​വ​ദി​ച്ച് കി​ട്ടി​യി​രു​ന്നു.

എ​ന്നാ​ൽ പ്ര​സ്തു​ത ഭൂ​മി​യി​ലേ​ക്ക് അ​പ്രോ​ച്ച് റോ​ഡി​നു​ള്ള സ്ഥ​ലം ല​ഭ്യ​മാ​യി​രു​ന്നി​ല്ല. പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ വി​ളി​ച്ച യോ​ഗ​ങ്ങ​ളി​ൽ ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് ഇ​തേ സ്ഥ​ല​ത്തോ​ട് ചേ​ർ​ന്നു​ള്ള തി​രൂ​ർ റോ​ഡി​ന് സ​മീ​പ​ത്തെ 200 സെ​ന്‍റ് പു​റ​മ്പോ​ക്ക് ഭൂ​മി ഇ​തേ ആ​വ​ശ്യ​ത്തി​ന് മാ​റ്റി ന​ൽ​കാ​നു​ള്ള ഇ​ട​പെ​ട​ൽ എം.​എ​ൽ.​എ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി മ​ല​പ്പു​റം പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ജി​ല്ല ക​ല​ക്ട​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ​യും 2022 ജൂ​ൺ 21ൽ ​ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ​യും തി​രൂ​ർ ത​ഹ​സി​ൽ​ദാ​ർ, വാ​ട്ട​ർ അ​തോ​റി​റ്റി പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നേ​ര​ത്തെ അ​നു​വ​ദി​ച്ച കു​റ്റി​പ്പു​റം നി​ള​യോ​രം പാ​ർ​ക്കി​ന് സ​മീ​പ​ത്തെ ഭൂ​മി​ക്ക് പ​ക​രം തൊ​ട്ട​ടു​ത്താ​യി വേ​റെ ഭൂ​മി അ​നു​വ​ദി​ച്ച് ജി​ല്ല ക​ല​ക്ട​ർ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. തി​രൂ​ർ റോ​ഡി​ന് സ​മീ​പ​ത്തെ 200 സെ​ന്‍റ് സ്ഥ​ലം സ​ർ​ക്കാ​ർ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യു വ​കു​പ്പി​ൽ നി​ല​നി​ർ​ത്തി വാ​ട്ട​ർ അ​തോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന കു​റ്റി​പ്പു​റം, തി​രു​നാ​വാ​യ, ആ​ത​വ​നാ​ട്, മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത് സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് നി​ബ​ന്ധ​ന​ക്ക് വി​ധേ​യ​മാ​യാ​ണ് കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് ന​ൽ​കി ഉ​ത്ത​ര​വാ​യ​ത്.

ല​ഭ്യ​മാ​യ ഭൂ​മി​യു​ടെ അ​തി​ർ​ത്തി തി​രി​ച്ച് ന​ൽ​കു​ന്ന സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്കാ​യി വാ​ട്ട​ർ അ​തോ​റി​റ്റി ത​ഹ​സി​ൽ​ദാ​ർ​ക്ക് ക​ത്ത് ന​ൽ​കി.

സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​കും. ഒ​രു ദി​വ​സം 48 ദ​ശ​ല​ക്ഷം ലി​റ്റ​ർ ജ​ലം ശു​ദ്ധീ​ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ശു​ദ്ധീ​ക​ര​ണ​ശാ​ല (വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ്) പ്ലാ​ന്‍റാ​ണ് ഇ​വി​ടെ സ്ഥാ​പി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ ക​ഴി​ഞ്ഞ് ക​രാ​റു​കാ​ര​ൻ എ​ഗ്രി​മെ​ന്‍റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Jal Jeevan Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.