കുറ്റിപ്പുറം: തവനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ടി.സി അപ്രത്യക്ഷമായ സംഭവത്തിൽ ആശങ്ക അറിയിച്ച് രക്ഷിതാക്കൾ. ഏതൊക്കെ കുട്ടികളുടെ ടി.സിയാണ് കാണാതായതെന്ന് അറിയാത്തതിനാൽ രക്ഷിതാക്കൾ ആശങ്കയറിയിച്ച് അധ്യാപകരെ ബന്ധപ്പെടുകയായിരുന്നു.
ഒടുവിൽ വ്യാഴാഴ്ച സ്കൂളിൽ രക്ഷിതാക്കളുടെ യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിച്ചു. കുട്ടികളുടെ ഭാവിക്ക് ഒന്നും സംഭവിക്കില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
17 കുട്ടികളുടെ ടി.സിയാണ് സർക്കാർ വെബ് സൈറ്റിൽനിന്ന് അജ്ഞാതൻ അപ്രത്യക്ഷമാക്കിയത്. ഹയർ സെക്കൻഡറി വിഭാഗം അധ്യാപികയുടെ മകളുടെ ടി.സിയും കാണാതായിട്ടുണ്ട്. പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി ഐ.ടി കോഓഡിനേറ്റർ, കമ്പ്യൂട്ടർ അധ്യാപകൻ എന്നിവർക്കാണ് ലോഗിൻ ചെയ്യാനുള്ള പാസ് വേർഡും ഐ.ഡിയും അറിയുക. ഇതിൽ കമ്പ്യൂട്ടർ അധ്യാപകനെ വ്യാഴാഴ്ച കുറ്റിപ്പുറം പൊലീസ് ചോദ്യം ചെയ്തു.
സൈബർ സെൽ ഐ.പി അഡ്രസ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. നിലവിൽ കിട്ടിയ ഐ.പി അഡ്രസുകൾ തരം തിരിച്ച് കൃത്യമായത് കണ്ടെത്തുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സർക്കാറിന്റെ വെബ് സൈറ്റിൽ വന്ന ഗുരുതര കുറ്റകൃത്യത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കാനാണ് ഉന്നത നിർദേശം വന്നിരിക്കുന്നത്. സ്കൂളിലെ ആഭ്യന്തര പ്രശ്നമാണ് കാരണമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.