അ​ഖി​ൽ ആ​ന​ന്ദ്, ഉ​ബൈ​ദ്

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കു​റ്റി​പ്പു​റം: ര​ണ്ടി​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. കു​റ്റി​പ്പു​റം മി​നി പ​മ്പ​ക്ക് സ​മീ​പം വി​ൽ​പ​ന​ക്കി​ടെ മാ​റ​ഞ്ചേ​രി പു​റ​ങ്ങ് സ്വ​ദേ​ശി തൃ​ക്ക​ണ്ണാ​ശ്ശേ​രി അ​ഖി​ൽ ആ​ന​ന്ദ് (27) മൂ​ന്നു​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി കു​റ്റി​പ്പു​റം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ഇ​യാ​ൾ അ​യ​ങ്ക​ലം മൂ​വാ​ങ്ക​ര​യി​ൽ വാ​ട​ക ക്വാ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ക​യാ​ണ്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ൻ, തി​രൂ​ർ ഡി​വൈ.​എ​സ്.​പി കെ.​എം. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളും കു​റ്റി​പ്പു​റം പൊ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യ​ലാ​യ​ത്. ഇ​യാ​ൾ​ക്ക് ല​ഹ​രി എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന ആ​ളു​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ഷ​മീ​ർ, എ​സ്.​ഐ അ​യ്യ​പ്പ​ൻ, ഡാ​ൻ​സാ​ഫ് എ.​എ​സ്.​ഐ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ ഷെ​റി​ൻ ജോ​ൺ, പ്ര​ദീ​പ്, ആ​ന്‍റ​ണി, സു​ധീ​ഷ്, ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ അ​റ​സ്റ്റ് ചെ​യ്ത് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

വ​ളാ​ഞ്ചേ​രി: മൂ​ന്നു ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​മ്പി​ളി​യം കൊ​ന്ത​പ​ള്ളി​യാ​ലി​ൽ ഉ​ബൈ​ദി (31)നെ​യാ​ണ് വ​ളാ​ഞ്ചേ​രി എ​സ്.​എ​ച്ച്.​ഒ ബ​ഷീ​ർ ചി​റ​ക്ക​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​ക്ക​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു നി​ന്നാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​യ​ത്. എ​സ്.​ഐ​മാ​രാ​യ സു​ധീ​ർ, ജ​യ​പ്ര​കാ​ശ്, രാ​ജേ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ഗി​രീ​ഷ്, സ​ന​ൽ, ശൈ​ലേ​ഷ്, ഉ​ദ​യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Two people arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.