ബോ​ട്ടു​ക​ളി​ലെ സു​ര​ക്ഷി​ത യാ​ത്ര നി​ര്‍ദേ​ശ​ങ്ങ​ളു​മാ​യി മാ​രി​ടൈം ബോ​ര്‍ഡ്

മ​ല​പ്പു​റം: ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന ടൂ​റി​സ്റ്റ്/ യാ​ത്ര ബോ​ട്ടു​ക​ളി​ലെ സു​ര​ക്ഷി​ത യാ​ത്ര​ക്കാ​യി യാ​ത്ര​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും പാ​ലി​ക്കേ​ണ്ട നി​ര്‍ദേ​ശ​ങ്ങ​ള്‍ മാ​രി​ടൈം ബോ​ര്‍ഡ് പു​റ​ത്തി​റ​ക്കി. നി​ര്‍ദേ​ശ​ങ്ങ​ള്‍: ബോ​ട്ടു​ക​ളി​ല്‍ യാ​ത്ര ചെ​യ്യാ​നാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന ബോ​ട്ടി​ന് നി​യ​മ​പ്ര​കാ​രം ര​ജി​സ്‌​ട്രേ​ഷ​ന്‍, സ​ര്‍വേ എ​ന്നി​വ ഉ​ള്ള​താ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​ര്‍ ന​ല്‍കു​ന്ന നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. യാ​ത്ര​ക്കാ​ര്‍ക്ക് പ്ര​വേ​ശ​നാ​നു​മ​തി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്രം പ്ര​വേ​ശി​ക്കു​ക. അ​പ്പ​ര്‍ ഡെ​ക്ക് ഉ​ള്ള ബോ​ട്ടു​ക​ളി​ല്‍ ജീ​വ​ന​ക്കാ​രു​ടെ നി​ര്‍ദേ​ശം അ​നു​സ​രി​ച്ച് മാ​ത്ര​മേ അ​പ്പ​ര്‍ ഡെ​ക്കി​ല്‍ പ്ര​വേ​ശി​ക്കാ​വൂ. അ​പ​ക​ട​സാ​ധ്യ​ത ഉ​ണ്ടെ​ന്ന് മ​ന​സ്സി​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ഭ്രാ​ന്ത​രാ​കു​ക​യോ ബോ​ട്ടി​ന്റെ ഒ​രു​വ​ശ​ത്തേ​ക്ക് നീ​ങ്ങു​ക​യോ ചെ​യ്യാ​തെ ജീ​വ​ന​ക്കാ​ര്‍ ന​ല്‍കു​ന്ന നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ക. 

Tags:    
News Summary - Maritime Board with safety instructions on boats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.