ഗൗ​രി​ന​ന്ദ

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ മ​ല​പ്പു​റ​ത്തി​ന്റെ അ​ഭി​മാ​ന​മാ​യി ഗൗ​രി​ന​ന്ദ

മേ​ലാ​റ്റൂ​ർ: 70ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ വ​നി​ത​ക​ളു​ടെ തെ​ക്ക​നോ​ടി ത​റ​വ​ള്ളം വി​ഭാ​ഗ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ആ​ല​പ്പു​ഴ സ്പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (സാ​യ്) ജേ​താ​ക്ക​ളാ​യ​പ്പോ​ൾ മ​ല​പ്പു​റ​ത്തി​ന് അ​ഭി​മാ​ന​മാ​യി മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി​നി.

പാ​തി​രി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഗൗ​രി​ന​ന്ദ ഉ​ൾ​പ്പെ​ടു​ന്ന ടീം ​ദേ​വ​സ് വ​ള്ള​ത്തി​ൽ തു​ഴ​യെ​റി​ഞ്ഞ് 05.41.44 മി​നി​റ്റി​ൽ ഒ​ന്നാ​മ​തെ​ത്തി​യാ​ണ് ക​പ്പ് നേ​ടി​യ​ത്. കാ​യ​ലും വ​ള്ളം​ക​ളി​യും ഇ​ല്ലാ​ത്ത മേ​ലാ​റ്റൂ​രി​ൽ​നി​ന്നും ഒ​രു പെ​ൺ​കു​ട്ടി ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ലോ​ത്സ​വ​മാ​യ നെ​ഹ്റു ട്രോ​ഫി വ​ള്ളം ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത് സു​വ​ർ​ണ നേ​ട്ടം കൊ​യ്ത​ത് ജി​ല്ല​ക്ക് ത​ന്നെ അ​ഭി​മാ​ന​മാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഗൗ​രി​ന​ന്ദ ഉ​ൾ​പ്പെ​ട്ട സാ​യി ടീം ​ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ആ​ല​പ്പു​ഴ സാ​യി​യി​ൽ റോ​വി​ങ് വി​ഭാ​ഗ​ത്തി​ൽ 2022 മു​ത​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ഗൗ​രി​ന​ന്ദ ദേ​ശീ​യ ത​ല​ത്തി​ൽ കേ​ര​ള​ത്തി​നാ​യി സ്വ​ർ​ണം, വെ​ള്ളി, വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ രാ​ജ്യ​ത്തി​നാ​യി ര​ണ്ട് സ്വ​ർ​ണ​മെ​ഡ​ലു​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ എ​സ്.​ഡി.​വി.​ബി.​എ​ച്ച്.​എ​സ്.​എ​സി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​യ ഗൗ​രി​ന​ന്ദ മേ​ലാ​റ്റൂ​ർ പാ​തി​രി​ക്കോ​ട് സ്വ​ദേ​ശി ക​ണ്ട​മം​ഗ​ല​ത്ത് ശി​വ​പ്ര​കാ​ശ് -ദീ​പ്തി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Tags:    
News Summary - Nehru Trophy Boat Race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.