മേലാറ്റൂർ: മൂന്നുദിനങ്ങളിലായി നടന്ന ശാസ്ത്രമേളയിൽ മികവു തെളിയിച്ച് കൗമാരക്കൂട്ടം. മേലാറ്റൂർ ആ.എം ഹയർ സെക്കൻഡറി സ്കൂൾ, എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന 35ാമത് ജില്ല ശാസ്ത്രോത്സവം സമാപിച്ചു. 1228 പോയന്റ് നേടി മഞ്ചേരി ഉപജില്ല ഓവറോൾ കിരീടം ചൂടി. 1193 പോയന്റുമായി കൊണ്ടോട്ടി രണ്ടും 1102 പോയന്റുമായി വേങ്ങര മൂന്നും സ്ഥാനം നേടി.
1092 പോയന്റുമായി മങ്കട ഉപജില്ല നാലും 1049 പോയന്റുമായി മേലാറ്റൂർ അഞ്ചാം സ്ഥാനത്തുമാണ്. സ്കൂൾതലത്തിൽ മഞ്ചേരി എച്ച്.എം.വൈ ഹയർ സെക്കൻഡറി സ്കൂൾ 376 പോയന്റ് നേടി ഒന്നാം സ്ഥാനം നേടി. 332 പോയന്റുമായി സി.എച്ച്.എം എച്ച്.എസ് പൂക്കൊളത്തൂർ രണ്ടും 298 പോയന്റുമായി ആർ.എം ഹയർ സെക്കൻഡറി സ്കൂൾ മൂന്നും സഥാനം നേടി.
280 പോയന്റുമായി എസ്.ഒ.എച്ച്.എസ് അരീക്കോട് നാലും 273 പോയന്റുമായി പി.പി.എം.എച്ച്.എസ്.എസ് കൊട്ടൂക്കര അഞ്ചും സ്ഥാനങ്ങളിലാണ്. ഏകദേശം പതിനായിരത്തോളം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളാണ് മത്സരാർഥികളായെത്തിയത്. 17 ഉപജില്ലകളിൽനിന്നായി 3000ത്തോളം അധ്യാപകരും മേളയുടെ ഭാഗമായി.
ശാസ്ത്രമേള വിഭാഗത്തിൽ 118 പോയന്റുമായി മഞ്ചേരി ഉപജില്ലക്കാണ് ഒന്നാം സ്ഥാനം. 104 പോയന്റ് നേടി വേങ്ങരയും 96 പോയന്റ് നേടി മേലാറ്റൂരിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. ഗണിതശാസ്ത്രത്തിൽ 239 പോയന്റ് നേടി കൊണ്ടോട്ടി ഒന്നാം സ്ഥാനത്തെത്തി. 227 പോയന്റുമായി വേങ്ങര രണ്ടും 226 പോയന്റുമായി മേലാറ്റൂർ മൂന്നും സ്ഥാനങ്ങൾ നേടി.
സോഷ്യൽ സയൻസ് വിഭാഗത്തിൽ 115 പോയന്റുമായി തിരൂരാണ് ഒന്നാമത്. 111 പോയന്റുകൾ നേടി കൊണ്ടോട്ടി, വേങ്ങര, മലപ്പുറം ഉപജില്ലകൾ രണ്ടാം സ്ഥാനം പങ്കിട്ടു. 110 പോയന്റുമായി മങ്കടയാണ് മൂന്നാമത്.
പ്രവൃത്തി പരിചയമേളയിൽ 689 പോയന്റുമായി മഞ്ചേരി ഒന്നാമതെത്തി. 652 പോയന്റുമായി കൊണ്ടോട്ടി രണ്ടും 596 പോയന്റുമായി മങ്കട മൂന്നും സ്ഥാനങ്ങൾ നേടി. ഐ.ടി മേളയിൽ 117 പോയന്റുമായി തിരൂർ ഒന്നും 115 പോയന്റുമായി വണ്ടൂർ രണ്ടും 109 പോയന്റുമായി വേങ്ങര മൂന്നും സ്ഥാനങ്ങളിലെത്തി.
സമാപന സമ്മേളന ഉദ്ഘാടനവും ട്രോഫി വിതരണവും ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി. രമേഷ് കുമാർ നിർവഹിച്ചു. വണ്ടൂർ ഡി.ഡി.ഒ റംലത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മേലാറ്റൂർ പത്മനാഭൻ, പ്രധാനാധ്യാപകൻ കെ.ടി. നാരായണൻ, എ.ഇ.ഒ പി. സക്കീർ ഹുസൈൻ, കെ. സുഗുണപ്രകാശ്, അബ്ദുൽ ബഷീർ, വി.പി. കൃഷ്ണപ്രഭ, പ്രിൻസിപ്പൽ വി.വി. വിനോദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വീരാൻകുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.