മലപ്പുറം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാനുള്ള ശ്രമങ്ങൾ തുടർകഥ. കഴിഞ്ഞ രണ്ട് മാസത്തിനിെട ജില്ലയിൽ ഇത്തരത്തിൽ നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്. മക്കരപ്പറമ്പ് സർവിസ് സഹകരണ ബാങ്ക് ചീഫ് എക്സിക്യൂട്ടീവായ ഹനീഫ പെരിഞ്ചീരിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം ആവശ്യപ്പെട്ട പരാതിയാണ് ഏറ്റവും പുതിയത്.
തെൻറ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് െഎ.ഡിയുണ്ടാക്കി മെസഞ്ചർ വഴി സന്ദേശമയച്ച് പലരേയും വഞ്ചിക്കാൻ ശ്രമിച്ചതായാണ് ഹനീഫ പെരിഞ്ചേരി ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതി. സുഹൃത്തക്കളിൽ ചിലർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വ്യാജ അക്കൗണ്ടിനെതിരെ ഹനീഫ പൊലീസിന് പരാതി നൽകിയത്.
ഒറിജിനൽ അക്കൗണ്ടാണെന്ന് പലരും തെറ്റിദ്ധരിച്ച് സന്ദേശത്തോട് പ്രതികരിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിെൻറ പേരിലും എക്സൈസ് ഉദ്യോഗസ്ഥൻ, മാധ്യമപ്രവർത്തകർ എന്നിവരുെട പേരിലും തട്ടിപ്പുകൾ നടത്തിയതായി പൊലീസിന് പരാതി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.