കീഴുപറമ്പ്: ഓൺലൈൻ പഠനത്തിന് സ്മാർട്ട്ഫോൺ സൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി വെൽഫെയർ പാർട്ടി നടത്തിയ സ്മാർട്ട് ഫോൺ ചലഞ്ച് വൻ വിജയമായി.
സുമനസ്സുകളിൽനിന്ന് ലഭിച്ച സഹായ തുക ഉപയോഗിച്ച് ഇരുപതിൽ കൂടുതൽ കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് പാർട്ടി കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഫോണുകൾ സമ്മാനിച്ചത്. വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം നിർവഹിച്ചു.
പഠനോപകരണ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സഫിയയും വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് നാസർ കിഴുപറമ്പും നിർവഹിച്ചു. രണ്ടാം വാർഡിലെ നിർധന കുടുംബങ്ങൾക്ക് നൽകുന്ന കുടകളുടെ വിതരണോദ്ഘാടനം പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ നിർവഹിച്ചു.
വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലം, പഞ്ചായത്തംഗങ്ങളായ സി.കെ. സഹല മുനീർ, കെ.വി. റഫീഖ് ബാബു, കെ.വി. കരീം മാസ്റ്റർ, എൻ. കരീം മാസ്റ്റർ, സുരേന്ദ്രൻ അഞ്ഞങ്ങാട്, എം.ഇ. നൂർജഹാൻ, ഫർഹാന ശരീഫ് തൃക്കളയൂർ എന്നിവർ സംസാരിച്ചു. എം. റഹ്മത്തുള്ള സ്വാഗതവും വി. അബൂബക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.