പാണ്ടിക്കാട്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന കാലത്ത് ഒപ്പുവെച്ച കറൻസികളുമായി സി.കെ.ആർ. ഇണ്ണിപ്പ. 1982 മുതൽ 1985 വരെയാണ് മൻമോഹൻ സിങ് റിസർവ് ബാങ്ക് ഗവർണറായിരുന്നത്. അക്കാലത്ത് അദ്ദേഹം ഒപ്പുവെച്ച 20, 10, രണ്ട്, ഒരു രൂപ എന്നീ നോട്ടുകളാണ് ഇണ്ണിപ്പയുടെ കൈവശമുള്ളത്. മൻമോഹൻ സിങ്ങിന്റെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കൈയൊപ്പ് ചാർത്തിയിട്ടുണ്ട്.
നാണയങ്ങളും കറൻസികളും അടക്കമുള്ള അമൂല്യ വസ്തുക്കൾ ശേഖരിക്കുന്നതിൽ താൽപരനായ പാണ്ടിക്കാട് മേലങ്ങാടി സ്വദേശിയായ മുഹമ്മദ് റഫീഖ് എന്ന സി.കെ.ആർ. ഇണ്ണിപ്പയുടെ കൈവശം വിവിധ രാജ്യങ്ങളുടെ കറൻസികളും നാണയങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.