പാണ്ടിക്കാട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്ടിലെ കോഴികളിൽനിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചു. ചെമ്പ്രശ്ശേരിയിലെത്തിയ മൃഗസംരക്ഷണ വകുപ്പ് അധികൃതരാണ് നാല് കോഴികളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചത്.
വവ്വാലുകളുടെ സാന്നിധ്യമുള്ള സമീപത്തെ തൊഴുത്തിൽനിന്ന് ഒരു പശുവിന്റെ രക്തവും ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ 15 വീടുകളിലെ വളർത്തുമൃഗങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു.
ഇവ പരിശോധനക്കായി ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് (ഐ.സി.എ.ആർ) അയക്കും. നിപ ബാധിതപ്രദേശത്തെ മൃഗങ്ങളിൽ വൈറസ് ബാധയുണ്ടോ എന്നറിയാനാണ് സാമ്പിളുകൾ ശേഖരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.