പാണ്ടിക്കാട്: പന്തല്ലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അഥിതി തൊഴിലാളി മരിച്ചു. അസമിലെ ദുബൂരി സ്വദേശിയായ ദിമേഷ് നർസാരിയാണ് (28) മരിച്ചത്. ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ ചിറ്റത്തുപാറയിൽ ബുധനാഴ്ചയാണ് അപകടം.
ദിമേഷ് സഞ്ചരിച്ച ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞതാകാം അപകട കാരണമെന്ന് പാണ്ടിക്കാട് പൊലീസ് പറഞ്ഞു. ചെങ്കൽ ക്വാറിയിലെ തൊഴിലാളിയാണ് മരിച്ച ദിമേഷ് നർസാരി.
റോഡിൽ കിടന്ന മൃതദേഹം പിന്നീട് പാണ്ടിക്കാട് പൊലീസും നാട്ടുകാരും പൊലീസ് വളന്‍റിയർമാരും ചേർന്നാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. റോഡിൽ തളംകെട്ടിയ രക്തവും മറ്റും പൊലീസ് വളന്‍റിയർമാർ നീക്കം ചെയ്ത് റോഡ് ശുചീകരിച്ചു.
എ.എസ്.ഐ അബ്ബാസ്, സി.പി.ഒ സനോജ്, പൊലീസ് വളന്‍റിയർമാരായ സൈനു, ശിഹാബ് പന്തല്ലൂർ, കെ.ടി. ഫഹദ്, ഫൈസൽ കൊപ്പത്ത്, ഫൈസൽ വെള്ളുവങ്ങാട്, സന്തോഷ്, വിനോയ്, സിറാജ്, ഷാഫി എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.