പരപ്പനങ്ങാടി: പോക്സോ കോടതി നിർമാണത്തിനു സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചു. പരപ്പനങ്ങാടി കോടതി സമുച്ചയത്തിൽ പുതിയ പോക്സോ കോടതിയുടെ കെട്ടിട നിർമാണത്തിനാണ് ഭരണാനുമതി ലഭ്യമായത്. മുൻ മന്ത്രി പി.കെ. അബ്ദുറബ് ആവിഷ്കരിച്ച പദ്ധതി കെ.പി.എ. മജീദ് എം.എൽ.എയിലൂടെയാണ് യാഥാർഥ്യമായത്.
നിലവിലെ ബാർ അസോസിയേഷൻ ഹാൾ കെട്ടിടത്തിലാണ് പുതിയ കോടതി നിർമാണം ആരംഭിക്കുക. നേരത്തേ മജിസ്ട്രേറ്റ് കോടതി, മുൻസിഫ് കോടതി എന്നിവക്ക് പരിസ്ഥിതി സൗഹൃദ കെട്ടിടം നിർമിക്കാൻ 25 കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. ഇതിനു പുറമെയാണ് പോക്സോ കോടതിക്ക് 25 ലക്ഷം രൂപയുടെ അനുമതികൂടി ലഭിച്ചത്. സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കെ.പി.എ. മജീദ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.